Image

കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി

Published on 22 October, 2021
കനകം, കാമിനി, കലഹം.. ചിരിപ്പൂരമൊരുക്കാന്‍ നിവിനും കൂട്ടരും റെഡി



നിവിന്‍ പോളി നായകനായ ഫാമിലി എന്റര്‍ടൈനര്‍ 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ രസകരമായ ട്രെയ്ലര്‍ പുറത്തിറങ്ങി. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ  റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രം  കൂടിയാണിത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ V2.0 എന്ന ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം


ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റുതാരങ്ങള്‍. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്‌ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.  എഡിറ്റിങ്-മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈനര്‍-ശ്രീജിത്ത് ശ്രീനിവാസന്‍, കല-അനീസ് 
നാടോടി, കോസ്റ്റ്യൂംസ്-മെല്‍വി ജെ, മേക്കപ്പ്-ഷാബു പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, പരസ്യകല-ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്താ പ്രചരണം-എ എസ് ദിനേശ്. നവംബര്‍ 12ന് ചിത്രം ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക