Image

ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്: 'മൈക്ക്' ചിത്രീകരണം തുടങ്ങി

Published on 22 October, 2021
 ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്: 'മൈക്ക്'  ചിത്രീകരണം തുടങ്ങി
വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിര്‍മാണത്തിലൂടെ ജോണ്‍ അബ്രഹാം എന്റര്‍ടെയ്ന്‍മെന്റ് മലയാളത്തിലേക്ക്  . ഒക്ടോബര്‍ 20ന് ചിത്രീകരണം ആരംഭിച്ച സിനിമ മൈസൂര്‍, കട്ടപ്പന, വൈക്കം, ധരംശാല തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരിക്കുക.

രഞ്ജിത്ത് സജീവ് എന്ന പുതുമുഖ പ്രതിഭക്കൊപ്പം അനശ്വര രാജന്‍, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍   ചെയ്യും.

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക