Image

ജോജു ജോര്‍ജിന് പിറന്നാള്‍ ; ആഘോഷം 'വോയ്സ് ഓഫ് സത്യനാഥന്റെ' സെറ്റില്‍

Published on 22 October, 2021
ജോജു ജോര്‍ജിന്   പിറന്നാള്‍ ; ആഘോഷം 'വോയ്സ് ഓഫ് സത്യനാഥന്റെ' സെറ്റില്‍
ജോജു ജോര്‍ജിന് ഇന്ന്   പിറന്നാള്‍. ഏറെ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം "വോയിസ് ഓഫ് സത്യനാഥന്‍" സെറ്റില്‍ വെച്ചാണ് ഇത്തവണ ജോജുവിന്റെ പിറന്നാള്‍ ആഘോഷം. ദിലീപിനെ കൂടാതെ ചിത്രത്തില്‍ ജോജുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക