Image

ട്വന്റി- ട്വന്റി ലോകകപ്പ് കിരീട സാധ്യത ഇന്ത്യക്കെന്ന് മുന്‍ പാക് നായകന്‍

ജോബിന്‍സ് Published on 22 October, 2021
ട്വന്റി- ട്വന്റി ലോകകപ്പ് കിരീട സാധ്യത ഇന്ത്യക്കെന്ന് മുന്‍ പാക് നായകന്‍
ട്വന്റി-ട്വന്റി ലോകകപ്പിന്റെ ആവേശത്തിലേയ്ക്കമരാന്‍ ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. ആദ്യ മത്സരത്തില്‍ ജന്‍മ ശത്രുക്കളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മാസം 24 ന് യുഎഇയില്‍ വച്ചാണ് മത്സരം നടക്കുന്നത്. ഈ ലോകകപ്പിലെ ഏറ്റവും വാശിയും ആവേശവും നിറയുന്ന മത്സരമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. 

മത്സരത്തിനു മുന്നോടിയായി ഇരു ടീമിന്റേയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോര്‍വിളികള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ കിരീട സാധ്യത ഇന്ത്യക്കാണെന്ന് പ്രവചിച്ചിരിക്കുന്നത് മറ്റാരുമല്ല മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖാണ്. 

ഒരു ടൂര്‍ണമെന്റിലും ആര് കിരീടം ചൂടുമെന്ന് ഉറപ്പിച്ച് പറയാനാവില്ല. എന്നാല്‍ ഓരോ ടീമിന്റേയും സാധ്യത എത്രത്തോളമെന്ന് പറയാന്‍ സാധിക്കും അങ്ങനെ പറഞ്ഞാല്‍ ഇത്തവണ സാധ്യത ഇന്ത്യക്കാണെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയും മത്സരം നടക്കുന്ന യുഎഇലേയും സാഹചര്യങ്ങള്‍ ഒന്നായത് ഇന്ത്യക്ക് ഗുണം ചെയ്യും മാത്രമല്ല ട്വന്റി-ട്വന്റിയില്‍ കളിച്ചു പരിചയമുള്ള നിരവധി കളിക്കാര്‍ ഇന്ത്യക്കുണ്ടെന്നതും അനുകൂല ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക