വാഷിങ്ടണ്‍: സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമൂഹ മാധ്യമങ്ങളായ ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് നീക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടി. ‘ട്രൂത്ത് സോഷ്യല്‍’ എന്നായിരിക്കും ട്രംപ് പുറത്തിറക്കുന്ന പുതിയ സമൂഹമാധ്യമത്തിന്റെ പേര്.
ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പായിരിക്കും ട്രൂത്ത് സോഷ്യലിന്റെ ഉടമസ്ഥര്‍. നവംബറോടെ ഇതിന്റെ ബീറ്റ പതിപ്പ് ലഭ്യമാവുമെന്നാണ് പ്രതീക്ഷ. ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ട്രൂത്ത് സോഷ്യലിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസിനും ടി.എം.ടി.ജി തുടക്കം കുറിക്കും. ‘നോണ്‍ വോക്ക്’ എന്ന പേരില്‍ വിനോദപരിപാടിയും ആരംഭിക്കും.
വന്‍കിട ടെക് കമ്ബനികള്‍ക്ക് ബദലായാണ് ട്രൂത്ത് സോഷ്യലിന് തുടക്കം കുറിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. താലിബാന് വലിയ സ്വാധീനുമുള്ള ട്വിറ്ററാണ് നിലവിലുള്ളതെന്നും , ഇതുസംബന്ധിച്ച് യു.എസ് പ്രസിഡന്റ് മൗനം പാലിക്കുകയാണെന്നും ട്രംപ് വിമര്‍ശിച്ചു . കാപ്പിറ്റോള്‍ കലാപത്തിന് നേതൃത്വം കൊടുത്തെന്ന കാരണത്താലാണ് ട്രംപിനെ വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്നും വിലക്കിയത്.