Image

സമയബന്ധിതമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് മന്ത്രി

Published on 21 October, 2021
സമയബന്ധിതമായി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് മന്ത്രി
തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എം ഡി  കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി.

പേരാമ്ബ്ര - താന്നിക്കണ്ടി - ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് നടപടി കൈക്കൊണ്ടത്. 2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. എന്നാല്‍ പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണി വേഗത്തിലാക്കാന്‍ കരാറുകാരന്‍ തയ്യാറായില്ല. ഇതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഇതേ തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക