Image

പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

Published on 21 October, 2021
പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ  മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വേറ്റിനാട് സ്വദേശി സജീവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന്‍റെ കഴുത്തില്‍ കേബില്‍ കൊണ്ട് ഇറുക്കിയ പാടുണ്ട്. സജീവന്‍ സാധരണ നടക്കാനിറങ്ങുന്ന വഴിയിലല്ല മൃതദേഹം കണ്ടെത്തിയത്.

വട്ടപ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രഭാത നടത്തം കഴിഞ്ഞിട്ടും സജീവന്‍ തിരിച്ചെത്താത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക