Image

ഗൃഹപാഠം ചെയ്യാഞ്ഞ വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു; സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയാന്‍ ഉത്തരവിട്ട് മന്ത്രി

Published on 21 October, 2021
ഗൃഹപാഠം ചെയ്യാഞ്ഞ  വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു;  സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയാന്‍ ഉത്തരവിട്ട്  മന്ത്രി
ജയ്പൂര്‍:  ഗൃഹപാഠം ചെയ്യാത്തതിന് രാജസ്ഥാനില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ അടിച്ചുകൊന്നതായി പൊലീസ്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ചുരു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: പാഠഭാഗം പൂര്‍ത്തിയാക്കാത്തതിന് ശിക്ഷയെന്ന പേരില്‍ 13കാരനെ ക്രൂരമായി തല്ലുകയായിരുന്നു. ഇതിനിടെ അബോധാവസ്ഥയിലായ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗൃഹപാഠം മുഴുവനായി ചെയ്തു കൊണ്ടുവരാതിരുന്നതാണ് ടീച്ചറുടെ പ്രകോപനത്തിന് കാരണം

സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം എടുത്തുകളയാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക