Image

മോന്‍സണ്‍ കേസ് ; അനിതാ പുല്ലയിലിനെ ചോദ്യം ചെയ്തു

ജോബിന്‍സ് Published on 21 October, 2021
മോന്‍സണ്‍ കേസ് ; അനിതാ പുല്ലയിലിനെ ചോദ്യം ചെയ്തു
പുരാവസ്തു ശേഖരത്തിന്‍രെ  പേരില്‍ മോന്‍സന്‍ മാവുങ്കല്‍ കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മോന്‍സന്റെ സുഹൃത്ത് അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇപ്പോള്‍ ഇറ്റലിയിലുള്ള അനിതയുടെ മൊഴി വീഡിയോ കോള്‍ വഴിയാണ് രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തീക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ആരാഞ്ഞത്. 

മോന്‍സന്റെ സാമ്പത്തീക ഇടപാടുകള്‍ അനിതയ്ക്കും അറിയാമായിരുന്നു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. അനിത പുല്ലയിലിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്ന് മോന്‍സന്റെ ഡ്രൈവറും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോന്‍സന് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെ പരിചയപ്പെടുത്തിയത് താനാണെന്ന് അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. 

മോന്‍സനുമായി വളരെ അടുപ്പത്തിലായിരുന്ന അനിത പുല്ലയിലും മോന്‍സനും തമ്മില്‍ തെറ്റിപ്പിരിഞ്ഞശേഷമായിരുന്നു മോന്‍സന്‍ പിടിയിലാകുന്നത്. താനാണ് മോന്‍സന്റെ തട്ടിപ്പുകള്‍ പുറത്തറിയിച്ചതെന്നാണ് അനിത അവകാശപ്പെടുന്നത്. എന്നാല്‍ തട്ടിപ്പുകള്‍ അറിഞ്ഞിട്ടും അനിത എവിടെയും പരാതി നല്‍കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക