Image

'പദ്മ പുരസ്‌കാര' മാതൃകയില്‍ സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

Published on 20 October, 2021
'പദ്മ പുരസ്‌കാര' മാതൃകയില്‍ സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവന നല്‍കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് പരമോന്നത സംസ്ഥാന ബഹുമതി ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ പദ്മ പുരസ്‌കാരത്തിന്റെ മാതൃകയിലാണ് സംസ്ഥാന തലത്തില്‍ പരമോന്നത ബഹുമതി ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം പ്രഖ്യാപിക്കും രാജ്ഭവനിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടത്തുക.

കേരള ജ്യോതി പുരസ്‌കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്‌കാരം രണ്ട് പേര്‍ക്കും കേരള ശ്രീ പുരസ്‌കാരം അഞ്ച് പേര്‍ക്കും നല്‍കും. പ്രാഥമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാര്‍ഡ് സമിതിയാണ് പുരസ്‌കാരം നിര്‍ണയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക