EMALAYALEE SPECIAL

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

Published

on

 
"ഗുഡ് മോർണിംഗ് കുറുപ്പേട്ടാ. ഇന്ന് നേരത്തേ ആണല്ലോ. എന്തൊക്കെയുണ്ടു വിശേഷങ്ങളൊക്കെ?"
"ഇയാൾ ഇന്നലെ വൈകിട്ടത്തെ ഡിബേറ്റ് കണ്ടാരുന്നോ?"
"ഏതു ഡിബേറ്റ്? നമ്മുടെ ഡോ. ദേവി നമ്പിയാപറമ്പിലും ജുമാനി വില്യംസും തമ്മിലുള്ളതാണോ?"
"അതു തന്നെ.”
“ഞാൻ കണ്ടു. പക്ഷെ നമ്മുടെ ആളുകൾ എത്ര പേര് കണ്ടുകാണും?"
"അതാണല്ലോ നമ്മുടെ കുഴപ്പം. ന്യയോർക്ക് സിറ്റിയിൽ ഏതാണ്ട് ആറര ലക്ഷം ഇന്ത്യക്കാരുള്ളതായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ എത്ര പേർ ഈ തെരഞ്ഞെടുപ്പ് കാര്യമായി കണക്കിലെടുക്കുന്നുണ്ട്?"
"ഉത്സവം നന്നാകണമെന്ന്‌ ആനയ്‌ക്കെന്തു നിർബന്ധം?"
"അതാണെടോ നമ്മുടെ കുഴപ്പം. നല്ല കഴിവുള്ള ഒരാൾ നമ്മുടെ സമൂഹത്തിൽ നിന്നും മുൻപോട്ടു വരുമ്പോൾ അവരെ പിന്തുണയ്‌ക്കേണ്ട ധാർമികമായ ഒരുത്തരവാദിത്തം നമുക്കുണ്ട്. എല്ലാവർക്കും നേതാക്കന്മാർ ആകാൻ സാധ്യമല്ലല്ലോ."
"എന്റെ കുറുപ്പേട്ടാ, ഇവരൊക്കെ ജയിച്ചുവന്നാൽ നമുക്കെന്തു ഗുണമാണുള്ളത്? എന്തിനാണ് ഇവരെയൊക്കെ താങ്ങുന്നത്? ഇവിടത്തെ വെളുമ്പരെയും കറുമ്പരെയുമൊക്കെ നമുക്കു തോൽപിക്കാനാകുമോ?"
"ഇതാണ് നമ്മുടെ തെറ്റായ ധാരണ. ഇന്നലത്തെ ഡിബേറ്റിൽ ഡോ. ദേവി വില്യംസിനെ മലത്തി അടിച്ചുകളഞ്ഞില്ലേ?"
"പക്ഷെ അവൾ റിപ്പബ്ലിക്കൻ അല്ലെ? ഞാൻ ഡെമോക്രാറ്റ് ആണ്. ഞാൻ എങ്ങനെ ഒരു റിപ്പുബ്ലിക്കന് വോട്ട് ചെയ്യും? എനിക്ക് ചിന്തിക്കാൻ പോലും ആകുന്നില്ല. അവർ ട്രംപിന്റെ പാർട്ടിക്കാരിയല്ലേ? " 
"എടോ, ഇവിടെ എല്ലാരും പാർട്ടി രജിസ്റ്റർ ചെയ്യും. പക്ഷെ വോട്ടു ചെയ്യുമ്പോൾ അവരവർക്ക് ഇഷ്ടമുള്ള സ്ഥാനാർഥിക്കു വോട്ടു ചെയ്യും. അതിവിടെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്."
 
"എന്നാലും നമ്മുടെ മനസാക്ഷിക്ക്..."
"എന്തു മനഃസാക്ഷി? നമ്മുടെ സമൂഹത്തിന്, നമ്മുടെ വളർന്നു വരുന്ന കുട്ടികൾക്ക്, ഇവിടെയുള്ള ഏഷ്യൻ സമൂഹത്തിന് എന്തെങ്കിലും നന്മ ലഭിക്കണമെന്നുണ്ടെങ്കിൽ ഇനിയെങ്കിലും നാം അവസരത്തിനൊത്തുയരണം. ഡോ. ദേവിക്കു വോട്ടു ചെയ്യണം. ഇതൊരു തുടക്കമാവട്ടെ."
"നമ്മുടെ ആളുകൾ നിന്നാൽ എവിടെ ജയിക്കാൻ? കഴിഞ്ഞ ഡെമോക്രാറ്റിക് പ്രൈമറിയിൽ നമ്മളൊക്കെ ഒത്തുപിടിച്ചിട്ടു കിട്ടിയത് ആകെ 650 വോട്ടാണ്. പിന്നെ എങ്ങനെ ശരിയാകും?"
"കഴിഞ്ഞ പ്രാവശ്യം ഒന്നല്ല, നാല് ഇന്ത്യക്കാരാണ് മത്സര രംഗത്തുണ്ടായിരുന്നത്. എന്നാൽ ഈ ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കേറ്റിന്റെ സ്ഥാനത്തേക്ക് രണ്ടേരണ്ടു പേർ മാത്രമേ മത്സര രംഗത്തുള്ളൂ. അതുകൊണ്ടുതന്നെ ഡോ. ദേവിക്ക് നല്ല വിജയ സാധ്യതയാണുള്ളത്. നമ്മളെല്ലാവരും ഒന്നായി രംഗത്തിറങ്ങണം."
"ഇന്നലത്തെ ഡിബേറ്റിൽ ഡോ. ദേവി പറഞ്ഞത് ന്യൂയോർക്ക് സിറ്റിയിലുള്ളവർ തോക്ക് കൈവശം വയ്ക്കുന്നതിനെ പിന്തുണക്കുന്നു എന്നാണല്ലോ. അതു നമുക്ക് അംഗീകരിക്കാനാകുമോ?"
"ഒറ്റ നോട്ടത്തിൽ അത് നമുക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. എന്നാൽ ഒരു കാര്യം നാം ചിന്തിക്കണം. ഒന്ന്, അത് റിപ്പബ്ലിക്കൻ പാർട്ടിയുടെ നയമാണ്. രണ്ട്, ഒരു പബ്ലിക് അഡ്വക്കേറ്റ് മാത്രം നോക്കിയാൽ അങ്ങനെയൊരു നിയമ നിർമാണം നടത്താനാവില്ല. അതുകൊണ്ടു അത് വലിയ കാര്യമായി എടുക്കേണ്ടതില്ല. പിന്നെ, നിലവിലുള്ള നിയമം എന്തായാലും ക്രിമിനലുകൾ തോക്കു കൈവശം വയ്ക്കുന്നുണ്ടല്ലോ. അവർ പറഞ്ഞ മറ്റു കാര്യങ്ങളോടൊക്കെ അനുകൂലിക്കുന്നുണ്ടോ?"
"തീർച്ചയായും. പ്രത്യേകിച്ച് ഏജൻസിയുടെ ഫണ്ട് വിനിയോഗം, അതിന്റെ അക്കൗണ്ടബിലിറ്റി എല്ലാം. അവർ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. അങ്ങനെ നോക്കുമ്പോൾ കുറുപ്പേട്ടൻ പറയുന്നത് ശരിയാണ്. നമുക്കു ദേവിയെ പിന്തുണക്കണം."
"എടോ, എങ്ങനെ വേണമെങ്കിലും നോക്കിക്കോ. നമ്മുടെ കമ്മ്യൂണിറ്റിയിൽ നിന്നും കഴിവുള്ളവർ മുന്നോട്ടു വരുമ്പോൾ അവരെ എല്ലാ അർഥത്തിലും പിന്തുണക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അത് നമ്മൾ അടുത്ത തലമുറയ്ക്ക് വേണ്ടി ചെയ്യുന്ന വലിയ ഒരു ഇൻവെസ്റ്മെൻറ് ആണ്."
"എങ്കിൽ ഞാനും മുന്പിലുണ്ടാകും. നമ്മുടെ അടുത്ത തലമുറയെങ്കിലും ഈ രാഷ്ട്രനിർമാണത്തിൽ ഭാഗഭാക്കുകളാകട്ടെ!"
"നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പറഞ്ഞു മനസ്സിലാക്കണം. അവർ തീർച്ചയായും വോട്ടു ചെയ്യാൻ പോകണം. അത്രയും നമ്മൾ ചെയ്‌താൽ വിജയം സുനിശ്ചിതമാണ്."
"എങ്കിൽ അങ്ങനെയാകട്ടെ."
"ശരി പിന്നെ കാണാം."
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എല്ലാം മക്കള്‍ക്കുവേണ്ടി (പുസ്തക പരിചയം : എ.സി.ജോര്‍ജ്)

ഒന്നര മാസത്തിനിടയില്‍ മൂന്നു കൊലപാതകങ്ങള്‍ക്ക് മലയാളികള്‍ ഇരയായി

ഏഴു സ്വരങ്ങളും തഴുകിവന്ന ദേവഗാനങ്ങള്‍ (സന്തോഷ് പിള്ള)

മാറുന്ന സിനിമാലോകം, മാറ്റപ്പെടുന്ന സിനിമാ ജീവിതവും (ബ്ലെസന്‍ ഹ്യൂസ്റ്റന്‍)

The Village of Valady and Dr. A.K.B. Pillai (P.G. Panikker)

നേരിന്റെ മഷി തൊട്ട വരകള്‍ ( മൃദുമൊഴി-33: മൃദുല രാമചന്ദ്രന്‍)

നാടിനുവേണ്ടിയുള്ള ചുവടുകൾ (വിജയ്.സി.എച്ച്)

ഇത്തിരിനേരം ഒരു ചിരിയിൽ ഒത്തിരി കാര്യം (ഫിലിപ്പ് മാരേട്ട്)

കളിഗെമിനാറിലെ കുറ്റവാളികളും ചുരുളിയും ( ഭദ്ര വേണുഗോപാൽ)

വിശ്വാസം, അതല്ലേ എല്ലാം... (ജെയിംസ് കുരീക്കാട്ടിൽ)

പാറേക്കാട്ട് കുടുംബത്തിൽ നൂറിലേറെ കന്യാസ്ത്രീകൾ; മുപ്പതിലേറെ വൈദികർ (കുര്യൻ പാമ്പാടി)

റിബെക്ക - ഒരു മിന്നാമിനുങ്ങിന്റെ നക്ഷത്രത്തിളക്കം (വാല്‍ക്കണ്ണാടി - കോരസണ്‍)

'എന്തുകൊണ്ട് ദൈവമേ എന്തുകൊണ്ട് ഇങ്ങനെ?' (പി.പി.ചെറിയാന്‍)

പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)

ക്രിപ്റ്റോകറൻസികൾക്കു ഇന്ത്യൻ ശത്രുസംഹാരപൂജ ? ( മാത്യു ജോയിസ്, ലാസ് വേഗാസ്)

മിഴിയോരം നനഞ്ഞൊഴുകും….. (നീലീശ്വരം സദാശിവൻകുഞ്ഞി)

ജോസ് തറയിൽ ഇനി ദീപ്തമായ ഓർമ്മ

ഹലാലും ഹറാമും മാങ്ങാതൊലിയും (ചാണക്യന്‍)

ഗോഡി മീഡിയ: അമേരിക്കയിലെ ഇന്ത്യന്‍ പത്രക്കാര്‍ സ്തുതിപാഠകരാകുന്നുവോ? (ജോര്‍ജ് എബ്രഹാം)

സ്ത്രീസാന്നിധ്യം - ക്ലാസിക്കൽ കലകളിൽ (ജീഷ്മ മോഹൻദാസ്)

വേലക്കിടയിലെ അത്യാഹിതം (ഇള പറഞ്ഞ കഥകൾ-15 , ജിഷ യു.സി)

ഒരു ചോറ്റുപാത്രത്തിൻ്റെ ഓർമ്മക്ക് (വിഷ്ണു പുൽപ്പറമ്പിൽ)

ആരാണ് ദൈവം, എന്താണ് ദൈവം ? ( ലേഖനം ഭാഗം - 2 : ജയൻ വർഗീസ്

കല കരുണകൂടിയാണ് ; ജീവിതനേർക്കാഴ്ചകളുടെ നാടകാവിഷ്കാരവുമായി കുരുത്തി

ദാസേട്ടൻ്റെ ആദ്യ ഗാനം, 60 വർഷം (വിജയ് സി.എച്ച്)

നന്ദിയില്ലാത്ത... (ജോസ് ചെരിപുറം)

ഒറ്റമരത്തിന് പറയാനുള്ളത് (സുധീർ കുമാർ )

സൂര്യകാന്തിപ്പാടങ്ങൾ (ഓർമ്മക്കുറിപ്പ് : രാജൻ കിണറ്റിങ്കര)

കമല ഹാരിസ് വേട്ടയാടപ്പെടുന്നതിനു പിന്നിൽ? (മീട്ടു റഹ്മത്ത് കലാം)

സാഹിത്യനാമങ്ങള്‍ (ലേഖനം: ജോണ്‍ വേറ്റം)

View More