news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്

Published

on

കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കായക്കൊടി സ്വദേശികളായ മൂന്നു പേരും കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലയത്. പ്രതികളെ നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഈ മാസം മൂന്നിനാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. 
********************************
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ നാല് കര്‍ഷകരടക്കം എട്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തത്സ്ഥിതി റിപ്പോര്‍ട്ട് വൈകിപ്പിച്ചതില്‍ പോലീസിന് രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരുന്നുവെന്നും അന്വേഷണത്തില്‍ കാലതാമസം പാടില്ലെന്നും
 ചീഫ് ജസ്റ്റീസ്  എന്‍.വി രമണ പറഞ്ഞു.
*****************************
രാജ്യം ഭരിച്ച മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കെതിരെ സംസാരിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാല സര്‍ക്കാരുകള്‍ക്ക് ഇല്ലയിരുന്നുവെന്നും മുന്‍ സര്‍ക്കാരുകളെ നയിച്ചിരുന്നവര്‍ അഴിമതിയില്‍ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
*******************************
ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യമില്ല. ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യന് ഇതോടെ മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
*******************************
ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 47 ആയി. ഇവരില്‍ 28 പേര്‍ നൈനിറ്റാള്‍ ജില്ലയിലാണ് നിരവധി പേര്‍ മണ്ണിനടിയില്‍ പെട്ടുകിടക്കുന്നുവെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. 
********************************
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ബിജെപി വാക് പോര് തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത്. രാഹുല്‍ഗാന്ധി മയക്കുമരുന്നിനടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്നാണ് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ ആക്ഷേപിച്ചത്. ഇത് ചില പത്രങ്ങളില്‍ വന്നതാണെന്നും രാഹുലിന് ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയ്‌ക്കെതിര ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നു.
*********************************
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താക്കിയ മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് കടുത്ത തീരുമാനത്തിലേയ്ക്ക്. പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള നടപടികളുമായി അമരീന്ദര്‍ മുന്നോട്ട് പോവുകയാണ്. കര്‍ഷക സമരം ഒത്തു തീര്‍പ്പായാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍  ബിജെപിയുമായി സഖ്യമാവാം എന്നതാണ് അമരീന്ദറിന്റെ നിലപാട്.
****************************
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് പൊലീസ് പ്രിയങ്കയെ തടഞ്ഞുനിര്‍ത്തുന്നത്. ആഗ്രയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്റെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ പുറപ്പെടുകയായിരുന്നു പ്രിയങ്ക. ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയില്‍ പ്രിയങ്കയുടെ വാഹന വ്യൂഹത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
**************************
ചന്ദ്രിക കള്ളപ്പണ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ  മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ഇന്ന് ഉച്ചയോടെയാണ് മുഈന്‍ അലി തങ്ങള്‍ കൊച്ചി ഇഡി ഓഫീസില്‍ ഹാജരായത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത് മുഈന്‍ അലി തങ്ങളെയായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാഗാലാന്‍ഡില്‍ വെടിവെപ്പിനു പിന്നാലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; മമ്പറം ദിവാകരനെ താഴെയിറക്കി, മുഴുവന്‍ സീറ്റും യു.ഡി.എഫ് പിടിച്ചടക്കി

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗികള്‍ 21

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്'? നാഗാലാൻഡിലെ സിവിലിയൻ കൊലപാതകത്തിൽ, രാഹുൽ ഗാന്ധി

അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം

പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിയമം മൂലം നിര്‍ബന്ധമാക്കി

ഗുരുതര വീഴ്ച ; നാഗാലാന്‍ഡില്‍ 12 ഗ്രാമീണര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

വാരണാസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന് തൊഗാഡിയ

കോളേജിനുള്ളില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന

വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്

കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍

അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കടിച്ച പാമ്പിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 59.65 ലക്ഷം ഡോളര്‍തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ്അംഗത്തെ ആലുവ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.

നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്

മയക്ക് മരുന്നിന് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

ഇന്ന് സഖാവ് സന്ദീപിന്റെ ജന്‍മദിനം ; നീറുന്ന നോവായി ചുവന്ന കുപ്പായം

മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്

View More