Image

'നായാട്ട്' ഇന്ത്യയുടെ ഓസ്ക്കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍

Published on 20 October, 2021
'നായാട്ട്' ഇന്ത്യയുടെ ഓസ്ക്കാര്‍ എന്‍ട്രി ഷോര്‍ട്ട് ലിസ്റ്റില്‍
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന മലയാള ചലച്ചിത്രം   ഇന്ത്യയുടെ ഓസ്ക്കാര്‍ എന്‍ട്രി ചുരുക്ക പട്ടികയില്‍ ഇടംനേടി. 

ഓസ്‌കാര്‍ നോമിനേഷന് സമര്‍പ്പിക്കാനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തെരഞ്ഞെടുക്കാനുള്ള ജൂറി സ്‌ക്രീനിംഗ് പുരോഗമിക്കുന്നു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘാടകരാണ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ നടക്കുന്നത്. പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്‍മാന്‍.

തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും ഇത്തവണ ഇന്ത്യയില്‍ നിന്ന് ഓസ്ക്കാര്‍ എന്‍ട്രിയ്ക്കായി മത്സരിക്കുന്നുണ്ട്.

15 അംഗ ജൂറിക്ക് മുന്നില്‍ 14 ചിത്രങ്ങളാണ് എത്തിയിരിക്കുന്നത്. ഷോര്‍ട്ട് ലിസ്റ്റില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം 2022 മാര്‍ച്ച്‌ 24ന് നടക്കുന്ന ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന് സമര്‍പ്പിക്കപ്പെടുന്ന ചിത്രമാകും. ഓസ്‌കാര്‍ എന്‍ട്രിയായി സമര്‍പ്പിക്കപ്പെടുന്ന ചിത്രം നോമിനേഷന്‍ പട്ടികയില്‍ ഇടം കണ്ടെത്തിയാല്‍ മാത്രമേ പുരസ്‌കാരത്തിന് മല്‍സരിക്കാന്‍ യോഗ്യത നേടുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക