Image

ആലപ്പുഴയില്‍ വന്‍ കൃഷി നാശം ; മട വീണ് നശിച്ചത് 400 ഏക്കര്‍ പാടശേഖരം

ജോബിന്‍സ് Published on 20 October, 2021
ആലപ്പുഴയില്‍ വന്‍ കൃഷി നാശം ; മട വീണ് നശിച്ചത് 400 ഏക്കര്‍ പാടശേഖരം
ആലപ്പുഴയില്‍ വന്‍ കൃഷി നാശം. 400 ഏക്കറോളം പാടമാണ് മടവീണ് നശിച്ചത്. ചെറുതനയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയോടെയാണ്  മട വീണത്. കൊയ്ത്തിന് ഭാഗമായി നിന്ന കൃഷിയാണ് ഭൂരിഭാഗവും നശിച്ചത്. കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഇതുവരെ ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്. 

രണ്ടാം കൃഷിയാണ് നശിച്ചത്. കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെള്ളമിറങ്ങിതുടങ്ങി എന്നതാണ് ആലപ്പുഴയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോഴും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം. 

ജലാശയങ്ങളിലെ ജലനിരപ്പ് അപകടരമായ രീതിയിലല്ലെന്നതാണ് ആശ്വാസം. പലയിടങ്ങളിലും ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ വീടുകള്‍ ഇടിഞ്ഞവരും വീട്ടില്‍ വെള്ളം കയറിയവരും ഉള്‍പ്പെടെ നിരവധിയാളുകളാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്നത്. 

ദുരിത മേഖലകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ സംഘടനകളെത്തി ശുചീകരണത്തിനും മണ്ണുമാറ്റുന്നതിനും മറ്റും സഹായിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കര്‍ശന ജാഗ്രതയാണ് നിലനില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക