Image

കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഡ്രൈവര്‍ക്ക് നോട്ടീസ്

Published on 19 October, 2021
 കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവം: ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഡ്രൈവര്‍ക്ക് നോട്ടീസ്


തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ  കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് നീക്കം. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് സസ്പെന്‍ഡ്  ചെയ്തേക്കും. ജയദീപിന് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.


യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിച്ചതിന് ജയദീപിനെ നേരത്തെ  സസ്പെന്‍ഡ്  ചെയ്തിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറിന് നിര്‍ദേശം നല്‍കിയാണ് സസ്‌പെന്‍ന്റ് ചെയ്യിച്ചത്.  പിന്നാലെ രൂക്ഷപ്രതികരണവുമായി സോഷ്യല്‍ മീഡിയയിലൂടെ ജയദീപ് രംഗത്തെത്തിയിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന ഭയമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തനിക്കെതിരെ നടപടിയെടുത്തവരെ കൊണ്ടാണ്ടര്‍മാര്‍ എന്ന് വിശേഷിപ്പിച്ച  ജയദീപ് അവധി ചോദിച്ചിട്ടും ലഭിക്കാതിരുന്ന തനിക്ക് സസ്‌പെന്‍ഷന്‍  അനുഗ്രമാണെന്നും പറഞ്ഞിരുന്നു. 


ഐ.എന്‍.ടി.യു.സി ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റായ ജയദീപിനെതിരെ നേരത്തെ വീട്ടില്‍ കയറി ഒരാളെ വെടിവെച്ചതിനും കേസുണ്ടായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക