news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്

Published

on

ഇടുക്കി ഡാം തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തിയത്. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത് രണ്ട് , മൂന്ന് , നാല് നമ്പര്‍ ഷട്ടറുകളാണ് ഉയര്‍ത്തിയത്. ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പെരിയാര്‍ തീരത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. കക്കി , ഷോളയാര്‍, ഇടമലയാര്‍, പമ്പ ഡാമുകളും തുറന്നു. 
************************
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലക്നേവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകുമെന്നും  പ്രിയങ്ക പറഞ്ഞു.
*****************************
മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒക്ടോബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. 
***************************
രാജ്യത്ത് ജനന സര്‍ട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറുപതിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതായാണ് വിവരം. രാജ്യത്ത് പൗരത്വത്തിന് ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താനാണ് നീക്കം. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദേശം മുന്നോട്ടുവച്ചത്.
************************************
ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൈനിറ്റാളിലെ രാംഘട്ടില്‍ മേഘവിസ്ഫോടനം ഉണ്ടായതാണ് കാരണം. ഇതിനെ തുടര്‍ന്ന് നുറിലേറെ പേര്‍ നൈനിറ്റാളില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രളയത്തില്‍ പതിനാറ് മരണം റിപ്പോര്‍ട്ട് ചെയ്തു. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയ അവസ്ഥയിലാണ്.
***********************
എറണാകുളം ജില്ലയിലെ മലയോര മേഖലയിലെ 43 സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്. കനത്ത മഴ പ്രവചനവും ഇടുക്കി ഡാം തുറന്നു വിട്ട സാഹചര്യവും പരിഗണിചാണ് തീരുമാനം . ജില്ലയില്‍ ഉരുള്‍ പൊട്ടലിനു സാധ്യതയുണ്ടെന്നു ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും കണ്ടെത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് മാറ്റുന്നത്.
**********************************************
സാമ്പത്തിക തട്ടിപ്പിന് ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് യുഎസിലും തിരിച്ചടി. ബിനാമി ഇടപാടിലൂടെ നീരവ് നിയന്ത്രിച്ചിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട സാമ്ബത്തിക തട്ടിപ്പ് കേസില്‍ തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്ന അപേക്ഷ കോടതി തളളി. ന്യൂയോര്‍ക്കിലെ പാപ്പര്‍ കോടതിയാണ് ഹര്‍ജി തളളിയത്.
********************************
ജമ്മു കാശ്മീരിന്റെ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാധാരണക്കാര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങളില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നിരവധി തവണയായിരുന്നു ഇവിടെ ഭീകരാക്രമണങ്ങള്‍ നടന്നത്. അഞ്ച് അന്യസംസ്ഥാന തൊഴിലാളികളടക്കം പതിനൊന്ന് പേരായിരുന്നു ഈ ആക്രമണ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ കര്‍ശന ജാഗ്രത പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 
**************************
പൂഞ്ഞാറില്‍ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ ജയദീപിന്റെ ലൈസന്‍സ്  റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. നേരത്തെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് 184-ാം വകുപ്പ് പ്രകാരമാണ് നടപടി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഏകീകരണ കുര്‍ബാനയും ജനാഭിമുഖ കുര്‍ബാനയും അര്‍പ്പിച്ച് പള്ളികള്‍; സഭയില്‍ തര്‍ക്കം തുടരുന്നു; എന്താണ്കുര്‍ബാന വിവാദം?

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച(ജോബിന്‍സ്)

മോഫിയ ആത്മഹത്യ ചെയ്തതിന് കാരണം നീതി കിട്ടില്ലെന്ന തോന്നലാണെന്ന് എഫ്‌ഐആര്‍

കോഴിക്കോട്ട് വഴിവെട്ടുന്നത് തടഞ്ഞ യുവതിക്ക് മണ്‍വെട്ടി കൊണ്ട് മര്‍ദ്ദനം

തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

ഇന്ത്യയേയും ഹിന്ദുക്കളേയും വേര്‍തിരിക്കാനാവില്ലെന്ന് മോഹന്‍ ഭാഗവത്

വാക്‌സിനെടുക്കാത്ത അധ്യപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

കുറ്റവാളികള്‍ ശ്രദ്ധിക്കുക ; രാത്രി പോലീസ് വീട്ടിലെത്തി ഫോട്ടോയെടുക്കും

വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

നേതാക്കളെ നിരീക്ഷിക്കാന്‍ ബിജെപി ; ഉഴപ്പിയാല്‍ നടപടി

ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടരും

കുര്‍ബാന ഏകീകരണം: ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ വൈദികര്‍ തടഞ്ഞുവെച്ചു

കേരളം ദാരിദ്ര്യ സൂചികയില്‍ പിന്നിലായത് യു.ഡി.എഫ് പട്ടിണിക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മന്‍ ചാണ്ടി

നെഞ്ചിലുണ്ടിപ്പോഴും നീ തന്ന പാട്ടുകൾ : പ്രകാശൻ കരിവെള്ളൂർ

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച(ജോബിന്‍സ്)

അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

ഒമിക്രോൺ; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

സഹകരണ സംഘങ്ങൾ ‘ബാങ്ക്’ എന്ന പേര് ഉപയോഗിക്കരുത്; നിലപാട് കടുപ്പിച്ച് ആർ.ബി.ഐ

കേരളത്തിന് വീണ്ടും കൈയ്യടി ; രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം

നാലരവയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 43 വര്‍ഷം തടവ്

ശിശുമരണങ്ങള്‍ ; അട്ടപ്പാടിയില്‍ പോഷകാഹാര പദ്ധതി അട്ടിമറിക്കപ്പെട്ടു

തെന്മല പോലീസ് പീഡനം ; ഹൈക്കോടതിയില്‍ കുറ്റം സമ്മതിച്ച് പോലീസ്

എറണാകുളം അങ്കമാലി അതിരൂപതയില്‍ നവീകരിച്ച കുര്‍ബാന നടപ്പാക്കില്ല ; വത്തിക്കാന്‍ അനുമതി

പുതിയ കോവിഡ് വകഭേദത്തിന് പേരിട്ടു " ഒമിക്രോണ്‍"

ഇന്ത്യ  ഡിസംബർ  15 മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കും

വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം

അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

മോഫിയ കേസ് ; നടപടിയെടുപ്പിച്ചത് കോണ്‍ഗ്രസിന്റെ സമരമെന്ന് വി.ഡി. സതീശന്‍

View More