Image

വ്യാജ മാര്‍ക്ക് ലിസ്റ്റ് : ബിജെപി എംഎല്‍എയ്ക്ക് തടവ് ശിക്ഷ

ജോബിന്‍സ് Published on 19 October, 2021
വ്യാജ മാര്‍ക്ക് ലിസ്റ്റ് : ബിജെപി എംഎല്‍എയ്ക്ക് തടവ് ശിക്ഷ
വ്യാജ മാര്‍ക്ക് ലിസ്റ്റ്  കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ ഇന്ദ്രപ്രതാപ് തിവാരിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കോളേജില്‍ പ്രവേശനം നേടുന്നതിനായിരുന്നു ഇയാള്‍ വ്യജ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കിയത്. 28 വര്‍ഷം മുമ്പ് ചെയ്ത കുറ്റത്തിനാണ് എം.എല്‍.എയ്‌ക്കെതിരായ വിധി വന്നത്. തടവുശിക്ഷയ്ക്ക് പുറമെ 8000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

അയോദ്ധ്യയിലെ സകേത് ഡിഗ്രി കോളജ് പ്രിന്‍സിപ്പല്‍ യദുവംശ് രാം ത്രിപാഠി 1992ലാണ് നിലവിലെ ഗോസൈഗഞ്ചില്‍ നിന്നുള്ള എം.എല്‍.എയായ ഇന്ദ്രപ്രതാപ് തിവാരിക്കെതിരെ പരാതി നല്‍കിയത്. രണ്ടാം വര്‍ഷ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട തിവാരി വ്യാജ മാര്‍ക്ക് ഷീറ്റ് നല്‍കി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ചെന്നാണ് കേസ്.

13 വര്‍ഷത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ട്രയല്‍ നടക്കുന്നതിനിടെ കോളജ് പ്രിന്‍സിപ്പല്‍ മരിച്ചിരുന്നു. കോളജ് ഡീന്‍ ഉള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രിന്‍സിപ്പലിന് എതിരായി സാക്ഷി പറയുകയും കോടതിയില്‍ നിന്നും കേസിന്റെ പല തെളിവുകളും നഷ്ടമാവുകയും ചെച്തിരുന്നു. എങ്കിലും വിധി എംഎല്‍എയ്ക്ക് എതിരാവുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക