Image

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; മരണം 16 ആയി

Published on 19 October, 2021
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; മരണം 16 ആയി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. വ്യാപക നാശനഷ്ടം. നൈനിറ്റാളിലെ രാംഘട്ടില്‍ മേഘവിസ്‌ഫോടനം ഉണ്ടായി. ഇതിനെ തുടര്‍ന്ന് നുറിലേറെ പേര്‍ നൈനിറ്റാളില്‍ കുടുങ്ങിയിരിക്കുകയാണ്. പ്രളയത്തില്‍ പതിനാറ്‌ മരണം റിപ്പോര്‍ട്ട് ചെയ്തു. പല റോഡുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. രാംനഗര്‍ - റാണി കെട്ട് റൂട്ടിലെ ലെമണ്‍ ട്രീ റിസോട്ടില്‍ 100 പേര്‍ കുടുങ്ങി കിടക്കുന്നതായി ഉത്തരാഖാണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കോശി നദിയിയിലെ വെള്ളം കര കവിഞ്ഞ് റിസോട്ടില്‍ കയറുകയായിരുന്നു.

ഉത്തരാഖണ്ഡിലെ വിവിധയിടങ്ങളിലായി മരിച്ച ഏഴ് പേരില്‍ മൂന്ന് പേര്‍ നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളും മറ്റുള്ളവര്‍ പ്രദേശ വാസികളുമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. മല ഇടിഞ്ഞതിനെ തുടര്‍ന്ന് ദേശീയ പാതവഴിയുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി തീര്‍ത്ഥാടകര്‍ ബദരീനാഥ് ക്ഷേത്രത്തില്‍ കുടുങ്ങിയിരിക്കുകയാണ്. നന്ദാകിനി നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കക്കിടയാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക