Image

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ അതിസാഹസികമായി പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

Published on 19 October, 2021
ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ കാര്‍ അതിസാഹസികമായി  പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ ശക്തമായ മഴയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന കാറിനെ അതിസാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡില്‍ നിന്നുള്ള മഴക്കെടുതിയുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

ബദ്രിനാഥ് നാഷനല്‍ ഹൈവേയില്‍ കൂടി യാത്രക്കാരുമായി പോവുകയായിരുന്ന കാറാണ് ശക്തമായ മണ്ണിടിച്ചിലില്‍ പെട്ട് ലംബാഗഡ് മലയിടുക്കില്‍ കുടുങ്ങിയത്. പാറയിടുക്കില്‍ കുടുങ്ങിയ കാറിന് നേരെ ഇരച്ചെത്തുന്ന വെള്ളവും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ യാത്രക്കാര്‍ സുരക്ഷിതരാണ്
 


 

സംസ്ഥാനത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതിയില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക