Image

ടാറിന് പകരം ഇഷ്​ടിക നിരത്തുന്നത് റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

Published on 19 October, 2021
ടാറിന് പകരം ഇഷ്​ടിക നിരത്തുന്നത്  റോഡപകടങ്ങള്‍ക്ക് കാരണമാകുന്നു; അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

കൊച്ചി: പൊതുമരാമത്ത് റോഡില്‍ ടാറിനു പകരം ഇഷ്​ടിക നിരത്തുന്നത് കാരണം റോഡി​െന്‍റ ഉയരത്തില്‍ വ്യത്യാസമുണ്ടാകുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന പരാതിയില്‍ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നോട്ടീസ് നല്‍കി . പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ വിഷയം പരിശോധിച്ച്‌ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്​റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.


ടാറിനെക്കാള്‍ ഉയരത്തില്‍ പാകിയ ഇഷ്​ടിക കാണുമ്ബോള്‍ ഡ്രൈവര്‍മാര്‍ പെ​ട്ടെന്ന്​ ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നുവെന്ന് പരാതിക്കാരനായ അഡ്വ. സ്വാമിദാസ് കണിയാമ്ബറമ്ബില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇത്തരത്തിലുള്ള റോഡ് നിര്‍മാണം ആയാസരഹിതമായ യാത്രക്ക് തടസ്സം നില്‍ക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇഷ്​ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക