Image

ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍

ജോബിന്‍സ് Published on 19 October, 2021
ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍
സംസ്ഥാനത്ത് ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡാം മാനേജ്‌മെന്റില്‍ 2018 ലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് സതീശന്‍ പറഞ്ഞത്. 2018 ലെ പ്രളയത്തില്‍ നദികളില്‍ അടിഞ്ഞ ചെളിയും പാറയും നീക്കം ചെയ്യാനാകാത്തത് കനത്ത തിരിച്ചടിയാണെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഡാം തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

രണ്ട് ഡാമുകള്‍ ഒന്നിച്ച് തുറക്കരുതെന്നും നെതര്‍ലാന്റില്‍ നിന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എന്ന പദ്ധതിക്കെതിരാണ് ഇപ്പോഴത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും പറഞ്ഞ സതീശന്‍ ഇക്കാര്യത്തില്‍ പാരിസ്ഥിതികാഘാത പഠനം നടത്തി മാത്രമെ തീരുമാനമെടുക്കാവൂ എന്ന് പറഞ്ഞു. 

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് അനാവശ്യ ആശങ്ക പരത്തിയതും നടപ്പാക്കരുതെന്നാവശ്യപ്പെട്ടതും ഇടതുമുന്നണിയായിരുന്നുവെന്നും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം എന്നായിരുന്നു യുഡിഎഫ് നിലപാടെന്നും സതീശന്‍ പറഞ്ഞു. പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ കര്‍ഷക വിരുദ്ധനാണെന്ന് വരുത്തി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക