Image

ആര്യന്റെ ജാമ്യാപേക്ഷ നാളെ ; ' മന്നത്തില്‍ മധുരത്തിന് നിരോധനം

ജോബിന്‍സ് Published on 19 October, 2021
ആര്യന്റെ ജാമ്യാപേക്ഷ നാളെ ; ' മന്നത്തില്‍  മധുരത്തിന് നിരോധനം
ലഹരിമരുന്ന് കേസില്‍  അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ഷാരൂഖ് ഖാന്റെ മുംബൈയിലെ വീടായ മന്നത്തില്‍ ഇപ്പോളും ദു:ഖം തളം കെട്ടി നില്‍ക്കുകയാണ്. അച്ഛന്‍ ഷാരൂഖ് ഖാനും അമ്മ ഗൗരി ഖാനും പ്രാര്‍ത്ഥനയിലാണ്. 

ആര്യന്‍ ഖാന്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ ഇനി മന്നത്തില്‍ മധുരം വേണ്ടന്നാണ് തീരുമാനം. ഇനി ആര്യനെത്തിയിട്ട് മാത്രം മധുര പലഹാരങ്ങള്‍ പാകം ചെയ്താല്‍ മതിയെന്ന് ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ പാചകക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. 

മന്നത്തിലെ ചില ജീവനക്കാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്യന് ജാമ്യം ലഭിക്കാനായി ഗൗരി ഖാന്‍ കടുത്ത പ്രാര്‍ത്ഥനയിലും വ്രതത്തിലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആര്യന് ജാമ്യം നല്‍കരുതെന്നാണ് എന്‍സിബി കോടതിയില്‍ ശക്തമായി വാദിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക