Image

പണം തട്ടാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവ് ; അന്വേഷണം ആരംഭിച്ചു

Published on 19 October, 2021
പണം തട്ടാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവ് ; അന്വേഷണം ആരംഭിച്ചു
സംസ്ഥാസര്‍ക്കാരിന്റെ പേരില്‍ വ്യജ ഉത്തരവുണ്ടാക്കി പണം തട്ടാന്‍ ശ്രമം. ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ സഹായ ഫണ്ടില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്.  ദരിദ്രരായവര്‍ക്ക് വീട് വയ്ക്കാന്‍ സഹായം നല്‍കുന്ന ഗൃഹശ്രീ ഫണ്ടില്‍ നിന്നാണ് പണം തട്ടാന്‍ ശ്രമം നടന്നത്. ക്രമക്കേടിന്റെ പേരില്‍ തടഞ്ഞു വച്ചിരുന്ന ഫണ്ട് വിതരണം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് വ്യജമായി ഉണ്ടാക്കി ബന്ധപ്പെട്ട ഓഫീസുകളിലേയ്ക്ക് അയച്ചത്. 

പാവപ്പെട്ട ആളുകള്‍ക്ക് ഭവന നിര്‍മ്മാണ സഹായം നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ. അപേക്ഷകന്‍ സ്വന്തം വിഹിതവും സ്‌പോണ്‍സറുടെ വിഹിതവും ചേര്‍ത്ത് രണ്ട് ലക്ഷം രൂപ ആദ്യം അടയ്ക്കണം. ഇത് ചേര്‍ത്ത് നാല് ലക്ഷം രൂപ ഭവന നിര്‍മ്മാണ ബോര്‍ഡ് അപേക്ഷകന് തിരികെ നല്‍കും . ഇതില്‍ രണട് ലക്ഷം രൂപ സബ്‌സിഡിയാണ്. 

82 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങളാണ് ഈ പദ്ധതിയുടെ കീഴില്‍ സഹായം ലഭിക്കാന്‍ അര്‍ഹതയുള്ളത്. നേരത്തെ ഇക്കാര്യങ്ങളില്‍ കാര്യമായ പരിശോധന നടത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞയിടെ നടത്തിയ പരിശോധനയിലാണ് അപേക്ഷ സമര്‍പ്പിച്ച് നിര്‍മ്മിക്കുന്ന പല വീടുകള്‍ക്കും വിസ്തിര്‍ണ്ണം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. 

ഇതേ തുടര്‍ന്നാണ് സഹായധനം നല്‍കുന്നത് തടഞ്ഞ് കൊണ്ട് ഉത്തരവിറക്കിയത്. ഈ ഉ്ത്തരവിനെ മറികടക്കാനാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. 12-07-2021 തിയ്യതി വച്ച് ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലാണ് ഉത്തരവ് എത്തിയത്. ഭവന നിര്‍മ്മാണ വകുപ്പ് സെക്രട്ടറിയുടെ പേരിലായിരുന്നു ഉത്തരവ്. 

ഉത്തരവനുസരിച്ച് തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച ശേഷമാണ് സെക്രട്ടേറിയറ്റില്‍ നിന്നും ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന വ്യക്തമായത്. സര്‍ക്കാരിന്റേതിനോട് സാമിപ്യമുള്ള മെയില്‍ ഐഡിയില്‍ നിന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അതേ മാതൃകയിലാണ് ഉത്തരവ് എത്തിയത്. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക