Image

ഇടുക്കി ഡാം തുറന്നു; ഉയര്‍ത്തിയത് മൂന്ന് ഷട്ടറുകള്‍

ജോബിന്‍സ് Published on 19 October, 2021
ഇടുക്കി ഡാം തുറന്നു; ഉയര്‍ത്തിയത് മൂന്ന് ഷട്ടറുകള്‍
ഇടുക്കി ഡാം തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെ.മീ ആണ് ഉയര്‍ത്തിയത്. 2398.04 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ ജലമാണ് പുറത്തേയ്ക്ക് ഒഴുകുന്നത് ആദ്യം തുറന്നത് മൂന്നാം നമ്പര്‍ ഷട്ടറാണ് ഇതിന് ശേഷം ഏകദേശം 50 മിനിറ്റോളം കഴിഞ്ഞാണ് രണ്ടാം നമ്പര്‍ ഷട്ടര്‍ തുറന്നത്. ഇതിന് ഷേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് നാലാം നമ്പര്‍ ഷട്ടര്‍ തുറന്നത്
 
ആശങ്ക വേണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും പെരിയാര്‍ തീരത്ത് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇടമലയാര്‍ അടക്കം നേരത്തെ തുറന്നുവിട്ട സാഹചര്യത്തില്‍ കാര്യമായ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് നിഗമനം.

ഒരു സെക്കന്റില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറന്തള്ളുന്ന രീതിയിലാണ് ക്രമീകരണം. അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. മരങ്ങളും കല്ലും വന്നിടിച്ച് ചെറുതോണി പാലം കഴിഞ്ഞ തവണ തകര്‍ന്നിരുന്നു.

 മാസങ്ങളോളം ഗതാഗതം നിര്‍ത്തിവച്ചിരുന്നു. തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളാണ് അടുത്തത്. ഇവിടെ രണ്ടിടത്തും കഴിഞ്ഞ തവണ അണക്കെട്ട് തുറന്നപ്പോള്‍ കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകളും ചപ്പാത്ത് പാലങ്ങളും ഒലിച്ചുപോയിരുന്നു.

വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും. 

അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.
 
ഇത് അഞ്ചാം തവണയാണ് ഡാമിന്റെ ചരിത്രത്തില്‍ തന്നെ ഷട്ടറുകള്‍ തുറന്നത്. ഇതില്‍ നാലു തവണയും ഓക്ടോബറിലാണെന്നത് മറ്റൊരു പ്രത്യേകത. 1981 ഒക്ടോബര്‍ 21നാണ് ആദ്യമായി ഡാം തുറക്കുന്നത്. പിന്നീട് 1992 ഒക്ടോബര്‍ 12നും, 2018 ഓഗസ്റ്റ് 9നും, 2018 ഒക്ടോബര്‍ 6നുമാണ് ഇതിനുമുമ്പ് ഡാം തുറന്നത്.
 











Join WhatsApp News
REV. Abraham 2021-10-19 21:21:36
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക