Image

ഇത്തിക്കരയാറില്‍ ഒഴുക്കില്‍പെട്ട് റബര്‍മരത്തില്‍ കുടുങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ അഞ്ചല്‍ പോലീസ് രക്ഷിച്ചു

Published on 18 October, 2021
ഇത്തിക്കരയാറില്‍ ഒഴുക്കില്‍പെട്ട് റബര്‍മരത്തില്‍ കുടുങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയെ അഞ്ചല്‍ പോലീസ് രക്ഷിച്ചു

കൊല്ലം: ആക്രിപെറുക്കുന്നതിനിടെ ഇത്തിക്കരയാറില്‍ ഒഴുക്കില്‍പെട്ട് റബര്‍മരത്തില്‍ കുടുങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിലെ അഞ്ചല്‍ പോലീസ് രക്ഷിച്ചു. കൊല്ലം റൂറലിലെ അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍  തഴമേല്‍ ഇത്തിക്കരയാറിന് സമീപം രണ്ടു മണിക്കൂറിലധികം വെള്ളത്തില്‍ വീണ് മരക്കൊമ്പില്‍ പിടിച്ചുകിടന്ന തമിഴ്‌നാട് സ്വദേശി മുത്തുവിനെയാണ് അഞ്ചല്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐഎ.ഷാജഹാന്‍, സി.പി.ഒമാരായ ഷംനാദ്, നിഖില്‍ എന്നിവര്‍ ചേര്‍ന്ന്  സാഹസികമായി രക്ഷപ്പെടുത്തിയത്. അഞ്ചല്‍ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ച  ഇദ്ദേഹം ഇപ്പോള്‍ അപകട നില തരണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക