Sangadana

പമ്പ അണക്കെട്ട് ചൊവ്വാഴ്ച രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും തുറക്കും

Published

on
കൊച്ചി\പത്തനംതിട്ട: ഇടുക്കി അണക്കെട്ടിന് പുറമെ പമ്പ, ഇടമലയാര്‍ അണക്കെട്ടുകളും ചൊവ്വാഴ്ച തുറക്കും. പമ്പ അണക്കെട്ട് രാവിലെ അഞ്ചിനും ഇടമലയാര്‍ രാവിലെ ആറിനും ആയിരിക്കും തുറക്കുക. ഇടുക്കി അണക്കെട്ട് രാവിലെ 11 ന് തുറക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.


പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകളാവും തുറക്കുക. നേരത്തെ തുറന്ന കക്കി ഡാം ഉള്‍പ്പെട്ട ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമാണ് പമ്പ ഡാമും. കക്കി ഡാമിന് മുകളില്‍ 10 കിലോമീറ്റര്‍ മാറിയാണ് പമ്പ ഡാം സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്നും ജലം ആദ്യം പമ്പ ത്രിവേണി ഭാഗത്താണ് വന്നുചേരുക. രാവിലെ അഞ്ചിന് ആദ്യ ഷട്ടറും അര മണിക്കൂ
റിനു ശേഷം രണ്ടാമത്തെ ഷട്ടറും തുറക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അപ്പര്‍കുട്ടനാട്ടില്‍ അടക്കം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.


ഇടമലയാര്‍ ഡാം രാവിലെ ആറിനാവും തുറക്കുക. രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. തൊട്ടുപിന്നാലെ ഇടുക്കി ഡാമും തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ക്യാമ്പുകളും വാഹനങ്ങളും അടക്കമുള്ളവ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്..


ഇടുക്കിയും  ഇടമലയാറും ഒന്നിച്ച് തുറന്നതാണ് 2018 ല്‍ പെരിയാര്‍ തീരത്തെ വെള്ളത്തില്‍ മുക്കിയത്. ഇത്തവണ ആ സാഹചര്യം ഉണ്ടാകാതിരിക്കാനാണ് ഇടുക്കി തുറക്കുന്നതിനു മുമ്പ്  ഇടമലയാര്‍ തുറക്കാന്‍ തീരുമാനിച്ചത്. ഇടുക്കിയിലെ വെള്ളം ഭൂതത്താന്‍കെട്ടില്‍ എത്തുന്നതിനു മുമ്പുതന്നെ ഇടമലയാറിലെ ജലനിരപ്പ് താഴ്ത്താനാണ് നീക്കം. 


ഡാമുകള് തുറക്കുമ്പോള്‍ പെരുയാറിന്റെ തീരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകള്‍ സജീകരിച്ചു കഴിഞ്ഞു. കോവിഡ് രോഗികളെയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. അടുത്ത ദിവസങ്ങളില്‍ ശക്തമായ വേലിയേറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഡാമില്‍നിന്ന് തുറന്നുവിടുന്ന ജലം സുഗമമായി കടലിലേക്ക് ഒഴുകിയെത്തും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

' അംബാപ്രശസ്തി ' കൂടിയാട്ടരൂപത്തില്‍ വേദിയിലേയ്ക്ക്

ന്യൂ ജേഴ്‌സിയിൽ താങ്ക്സ് ഗിവിങ്ങ് ആഘോഷങ്ങൾ അവിസ്മരണീയമായി

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസിന്റെ സംസ്കാരം ബുധനാഴ്ച

കേരള രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭക്കു ഹ്യൂസ്റ്റനില്‍ ഉജ്ജ്വല സ്വീകരണം. മാഗ് ആര്‍ടിസ്‌ക്ലബ് ഉത്ഘാടനം ചെയ്തു

വിസ്‌കോണ്‍സില്‍ ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഓടിച്ചുകയറ്റി ഒരു മരണം-20 പേര്‍ക്ക് പരിക്ക്

സിഎംഎസ് കോളജ് യുഎസ് അലുംമ്‌നൈ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ഇന്ന് ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്.

ഡാളസിൽ വെടിയേറ്റ് മരിച്ച സാജനോടുള്ള ആദരവായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന്

കെഎച്ച്എഫ്സി ഹിന്ദു പൈതൃകമാസ ആഘോഷം 20, 27 തീയതികളിൽ

കൊറോണക്കാലം ( കഥ: സജ്ന സമീർ)

ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമന്‍, കെ.എന്‍.ആര്‍. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ത്രിദിന മീഡിയാ കോണ്‍ഫ്രന്‍സിനു മീറ്റ് ആന്‍ഡ് ഗ്രിറ്റോടെ തുടക്കം

ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

ഹൂസ്റ്റണ്‍ സംഗീത പരിപാടി, നിയന്ത്രണം വിട്ട ജനത്തിരക്കിൽ പെട്ട് എട്ടു മരണം

വെര്‍ജീനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കനായ യംഗ് കിൻ  വിജയിച്ചു 

പബ്ലിക്ക് അഡ്വക്കറ്റ് ആയി ജുമാനി വില്യംസ് വീണ്ടും വിജയത്തിലേക്ക്; ഡോ. ദേവി പിന്നില്‍

എറിക്ക് ആഡംസിനു വന്‍ വിജയം; ന്യു യോര്‍ക്ക് സിറ്റിക്കു രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ മേയര്‍

ന്യു ജെഴ്‌സിയില്‍ അനിഅനിശ്ചിതത്വം: ഗവര്‍ണര്‍ മര്‍ഫി പിന്നില്‍; സിറ്ററെല്ലിക്കു നേരിയ മുന്നേറ്റം

ദര്‍ശനം വായനമുറിയില്‍ അമേരിക്കന്‍ വായനോത്സവം (കെ.കെ. ജോണ്‍സണ്‍)

ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)

ഫ്രാന്‍സിസ് മാര്‍പാപ്പ- നരേന്ദ്ര മോദി കൂടിക്കാഴ്ച ഈ മാസം 29 ന്

ഡോ. ദേവിയെ പിന്തുണയ്‌ക്കുക (നടപ്പാതയിൽ ഇന്ന്- 13: ബാബു പാറയ്ക്കൽ)

വി.എസ്. അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍

യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി

ഡാം തുറക്കല്‍ : 2018 ലെ മഹാ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വി.ഡി.സതീശന്‍

മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ജന്മദിന സമ്മേളനം നടത്തി

തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു

സാമൂഹ്യസേവന രംഗത്ത് സഭയെ വളര്‍ത്തുമെന്ന് നിയുക്ത കാതോലിക്കാ ബാവ

ന്യൂയോര്‍ക്ക് ഫൊറോന യുവജന ആരവം നിറഞ്ഞ ഹൈക്കിംങ്ങ്

View More