Image

കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ 17കാരന്‍ മുങ്ങിമരിച്ചു

Published on 18 October, 2021
കുടുംബത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ 17കാരന്‍ മുങ്ങിമരിച്ചു


കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്.  തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക