news-updates

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ്

Published

on

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 9.72 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
******************************
ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കക്കി, ഷോളയാര്‍ ഡാമുകള്‍ തുറന്നു. ഇടുക്കി പമ്പ, ഇടമലയാര്‍ ഡാമുകള്‍ നാളെ തുറക്കാനാണ് നിലവിലെ തീരുമാനം . ഇതേ തുടര്‍ന്ന് ഡാമുകളുമായി ബന്ധപ്പെട്ട നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 11 ന് തുറന്നേക്കും.
*******************************
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ജില്ലാ കോടതി സമുച്ചയത്തിനുള്ളില്‍ വെച്ച് അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. കോടതിയുടെ മൂന്നാം നിലയില്‍ വെച്ചാണ് ഭൂപേന്ദ്ര പ്രതാപ് സിങ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. സംഭവസമയത്ത് ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
*****************************
നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ ഹോമം നടത്തിയ നടപടിക്കെതിരെ കടുത്ത വിമര്‍ശവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ . കൗണ്‍സിലര്‍മാരുടെ ഈ പ്രവര്‍ത്തി കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും കേരളത്തിന്റെ മതേതര സ്വഭാവത്തേയും അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മേയര്‍ കുറിച്ചു. ഇത്തരം പ്രവണതകള്‍ പ്രത്യേക ലക്ഷ്യത്തോടെ കേരളത്തെ വര്‍ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന്കൂടി വേണ്ടിയാണെന്നും മേയര്‍ കുറിപ്പില്‍ ആരോപിച്ചു. 
****************************
രാജ്യത്തെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട തല്‍സ്ഥിതി പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലിസ് മേധാവികളുടെ യോഗം വിളിച്ചു. സംസ്ഥാന ഡിജിപിമാര്‍, ഐജിമാര്‍ സിആര്‍പിഎഫ് മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആഭ്യന്തര തലത്തിലുള്ള സുരക്ഷാ ഭീഷണിയെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
******************************
ബുധനാഴ്ച മുതല് ശക്തമായ മഴ പ്രവചിച്ചതിനാല് കോളജുകള് തുറക്കുന്നത് ഒക്ടോബര് 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് ചേര്ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനംതുലാവര്ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. എന്നാല് തുലാവര്‍ഷ കണക്കില് കേരളത്തില് ലഭിക്കേണ്ട 84% മഴയും ഒക്ടോബറില് ആദ്യ 17 ദിവസം കൊണ്ട് ലഭിച്ചു.
**************************
വടക്കന്‍ കേരളത്തില്‍ പാലക്കാടൊഴികെയുള്ള ജില്ലകളില്‍ മഴ  കുറഞ്ഞു. പാലക്കാട് ജില്ലയില്‍ ഉച്ചക്ക് ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി നീരൊഴുക്ക് കുറച്ചു. പുഴകളില്‍ അപകടകരമായ രീതിയില്‍ വെള്ളം കൂടിയിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്.
***************************
കരിപ്പൂര്‍ വിമാനത്താവളത്തിന് പകരം മറ്റൊരു വിമാനത്താവളമുണ്ടാക്കുകയെന്ന കേന്ദ്ര സര്‍ക്കാര്‍  നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം മന്ത്രിമാര്‍  തള്ളിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുന്ന തരത്തില്‍ റണ്‍വേ വികസിപ്പിക്കാന്‍ 96.5 എക്കര്‍  ഭൂമി വേണ്ടി വരുമെന്നും വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിനായി ആകെ  248.75 ഏക്കര്‍ ഭൂമിയും കണ്ടെത്തേണ്ടി വരുമെന്നും യോഗം വിലയിരുത്തി. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.
********************************************
ഉരുള്‍പൊട്ടലില്‍ മരിച്ച കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ കണ്ണീര്‍ മഴയില്‍  സംസ്‌കരിച്ചു . ഹൃദയഭേദകമായ ആ കാഴ്ച കണ്ടുനിന്നവര്‍ക്കു സങ്കടം നിയന്ത്രിക്കാനായില്ല. കാവാലി സെന്റ് മേരീസ് പള്ളിയുടെ സെമിത്തേരിയിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയായിരുന്നു പൊതു ദര്‍ശനം.
*********************************
മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയെങ്കിലും ധനസഹായം നല്‍കണമെന്ന് രമേശ് ചെന്നിത്തല. നാശമുണ്ടായ മേഖലകളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടലുണ്ടായ കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാഗാലാന്‍ഡില്‍ വെടിവെപ്പിനു പിന്നാലെ സൈനിക ക്യാമ്പിന് നേരെ ആക്രമണം

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; മമ്പറം ദിവാകരനെ താഴെയിറക്കി, മുഴുവന്‍ സീറ്റും യു.ഡി.എഫ് പിടിച്ചടക്കി

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗികള്‍ 21

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

'ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്'? നാഗാലാൻഡിലെ സിവിലിയൻ കൊലപാതകത്തിൽ, രാഹുൽ ഗാന്ധി

അനുമതിയില്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഡിഎംഒമാര്‍ക്ക് നിര്‍ദ്ദേശം

പുതുച്ചേരിയില്‍ കോവിഡ് വാക്‌സിന്‍ നിയമം മൂലം നിര്‍ബന്ധമാക്കി

ഗുരുതര വീഴ്ച ; നാഗാലാന്‍ഡില്‍ 12 ഗ്രാമീണര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു

വാരണാസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന് തൊഗാഡിയ

കോളേജിനുള്ളില്‍ വച്ച് ബിരുദ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു

നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന

വഖഫ് നിയമനം : സമസ്തയെ ഒഴിവാക്കി ലീഗ് സമരത്തിന്

കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി മമ്പറം ദിവാകരന്‍

അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കടിച്ച പാമ്പിനെ പിടികൂടി നാട്ടുകാരേയും വനപാലകരേയും കാണിച്ചു; യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു

വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 59.65 ലക്ഷം ഡോളര്‍തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ്അംഗത്തെ ആലുവ പോലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

രസകരമായ യാത്രയൊരുക്കി 'ഭീമന്റെ വഴി'

ഭവനരഹിതനെ തൊഴിച്ച മുന്‍ ഡാളസ് അഗ്നിശമന സേനാംഗത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ഡാലസില്‍ സംയുക്ത ക്രിസ്തുമസ് പുതുവത്സരാഘോഷം ശനിയാഴ്ച്ച വൈകിട്ട് 5 ന്.

നാറാണംമൂഴി പഞ്ചായത്തിനു ഫോമാ തെര്‍മോമീറ്റര്‍ സംഭാവന ചെയ്തു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707

ലീഡര്‍ഷിപ്പ് കാണിക്കേണ്ടത് സ്ലോമോഷന്‍ വീഡിയോയില്‍ BGM ഇട്ടല്ല ; പിണറായി വിജയനെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍

ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോള്‍ പൊട്ടിയത് റോഡ്

മയക്ക് മരുന്നിന് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മ അറസ്റ്റില്‍

ഇന്ന് സഖാവ് സന്ദീപിന്റെ ജന്‍മദിനം ; നീറുന്ന നോവായി ചുവന്ന കുപ്പായം

മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്

View More