Image

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

അശോക് കുമാര്‍ കെ. Published on 18 October, 2021
അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)
ഒരായിരം
തിരി നീട്ടി
പൂച്ചിരാതുകള്‍,
ഗഗനയാരാമ
വീഥിയില്‍ ......

മധു തിങ്കളൊളി
വീശിയുലയും,
പുഴയൊഴുകുമാകാശ
നിഴലില്‍ ....

കവിയൊരുപാട്
കവിതകള്‍ പാടി
ലഹരി വീട്ടിലെ
കൂട്ടുകാര്‍ക്കൊപ്പം

ബാര്‍,
ഒരാകാശ കുടവിരിച്ചു ,
താരക ദീപങ്ങള്‍ തന്‍
ലഹരി മിഴികളില്‍ ....

കവി,
പിന്നെയും പിന്നെയും
പാടിയതിങ്ങനെ...

സങ്കടമില്ലാതിരിക്കാന്‍
നാമെന്തു ചെയ്യേണം ...
നമ്മുടെ തേങ്ങലുകളുടെ
കാരണമറിയേണം

ചിരിച്ചു കൊണ്ടിരിക്കാന്‍
നാമെന്തറിയേണം
ചിരിയുണ്ടാക്കുവാനെന്തെന്നറിയേണം.

കരയടുക്കാനായൊരു
യാനം....
ജീവിത കേവുഭാരത്തില്‍
ഇളകിയാടി....
അമരത്തിലിരുന്നു
കരഞ്ഞു വിളിച്ചവന്‍,
 കവി ഞാന്‍ ,
തിരയൊരുക്കിയവരോട്
കൂപ്പ്‌കൈയുമായി .....

കൂട്ടാം
കവിയുടെ 
ശബ്ദം നിലച്ചുവോ..

ബാറിന്‍
നരച്ച പ്രകാശമാം
നിലിമ കെട്ടുവോ ....

പൂചക്ര മൊരു പാട്
നെഞ്ചകം പൂകിയപ്പോള്‍
ബാറിലെ കൂട്ടുകാര്‍
പറഞ്ഞതിപ്രകാരം

ഞങ്ങള്‍ക്ക്
കവിതന്‍
നെഞ്ചകത്തിലേകുവാന്‍
ഞങ്ങളാം
അപ്രകാശിത
കവിതകള്‍ മാത്രം .......

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക