Image

ഇടുക്കി ഡാം തുറക്കാന്‍ ഇനിയും കാത്തിരിക്കരുതെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ജോബിന്‍സ് Published on 18 October, 2021
ഇടുക്കി ഡാം തുറക്കാന്‍ ഇനിയും കാത്തിരിക്കരുതെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ഇടുക്കി ഡാം തുറക്കാന്‍ ഇനിയും കാത്തിരിക്കരുതെന്ന ആവശ്യവുമായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഡാം തുറക്കാന്‍ റെഡ് അലര്‍ട്ട് വരെ എന്തിനാണ് കാത്തിരിക്കുന്നതെന്നും ഇതിന് മുമ്പ് ഡാം തുറന്ന് ജലനിരപ്പ് നിജപ്പെടുത്തണമെന്നും ഡീന്‍ ആവശ്യപ്പെട്ടു. 

ഡാമിലെ ജലനിരപ്പ് ഒരടികൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് ലെവലാകും. ഇനി രണ്ട് ദിവസത്തേയ്ക്ക് മഴയില്ലെന്നും ഇത് കഴിഞ്ഞാല്‍ വീണ്ടും മഴ തുടങ്ങുമെന്നുമാണ് കാലാവസ്ഥ പ്രവചനം. ഇതിന് മുമ്പ് ഡാം തുറന്നു വിട്ട് ജലനിരപ്പ് നിജപ്പെടുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകരുകെന്നും ഡീന്‍ പറഞ്ഞു. 

ഡാമിലെ ജലനിരപ്പ് 2385 അടിയില്‍ നിജപ്പെടുത്തണമെന്നും മഴപെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഏത് ഡാമുകള്‍ തുറന്നാലും പകല്‍ മാത്രമെ തുറക്കുകയുള്ളുവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും റവന്യൂമന്ത്രി കെ. രാജന്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക