Image

കക്കി , ഷോളയാര്‍ ഡാമുകള്‍ തുറന്നു ; ജാഗ്രതാ നിര്‍ദ്ദേശം

ജോബിന്‍സ് Published on 18 October, 2021
കക്കി , ഷോളയാര്‍ ഡാമുകള്‍ തുറന്നു ; ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട ജില്ലയിലെ കക്കി അണക്കെട്ട് തുറന്നു. കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറന്നത്. രണ്ട് ഷട്ടറുകല്‍ പത്ത് മുതല്‍ 15 സെന്റീമിറ്റര്‍ വരെയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടിയോളം ഉയരാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ രാവിലെയോടെയായിരിക്കും കുട്ടനാട്ടില്‍ വെള്ളമെത്തുക. 

ഷോളയാര്‍ അണക്കെട്ടും തുറന്നു. വൈകിട്ട് നാല് മണിയോടെ ചാലക്കുടിയില്‍ വെള്ളമെത്തുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ രണ്ട് അണക്കെട്ടുകളും തുറക്കുമെന്നും ആശങ്കവേണ്ടെന്നും സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലാണ് ഇപ്പോള്‍ ഉള്ളത്. ഇത് സംഭരണ ശേഷിയുടെ 91.92 ശതമാനമാണ്. ഇപ്പോള്‍ ഇവിടെ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. ഇലനിരപ്പ് 2397.86 അടിയിലെത്തിയാല്‍ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ടാം തുറക്കേണ്ടി വരില്ലെന്നാണ് നിഗമനം.  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയായി ഉയര്‍ന്നു. 142 അടിയാണ് പരമാവധി സംഭരണ ശേഷി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക