Image

ദുരന്തമുഖത്തെ പിതൃശൂന്യന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി. ജലീല്‍

ജോബിന്‍സ് Published on 18 October, 2021
ദുരന്തമുഖത്തെ പിതൃശൂന്യന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി. ജലീല്‍
തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി മതസ്പര്‍ദ്ദ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. 
ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായ പാലായിലെ മഴക്കെടുതികള്‍ക്ക് കാരണം മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണെന്ന തരത്തില്‍ കെ.ടി ജലീല്‍ അഭിപ്രായപ്രകടനം നടത്തി എന്നായിരുന്നു പ്രചരണം. കെ.ടി ജലീലിന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്നെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു പ്രചരണം.

ഇതിനെതിരെയാണ് കെ.ടി ജലീല്‍ പ്രതികരിച്ചിരിക്കുന്നു. ജലീലിന്റെ പ്രതികരണം ചുവടെ 

ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? 
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.

ജലീലിന്റെ പേരില്‍ പ്രചരിച്ച വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

ദുരന്തമുഖത്തെ പിതൃശൂന്യന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.ടി. ജലീല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക