Image

കൂട്ടിക്കലില്‍ ഒരാള്‍ കൂടി മരിച്ചതായി സംശയം ; ഡിഎന്‍എ പരിശോധന നടത്തും

ജോബിന്‍സ് Published on 18 October, 2021
കൂട്ടിക്കലില്‍ ഒരാള്‍ കൂടി മരിച്ചതായി സംശയം ; ഡിഎന്‍എ പരിശോധന നടത്തും
കൂട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ലഭിച്ച കാലിനെ സംബന്ധിച്ച് ആശയക്കുഴപ്പം. ഇവിടെ നിലവില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ എന്നു സ്ഥിരീകരിച്ചവരെ കൂടാതെ ഒരാള്‍ കൂടി മരിച്ചിട്ടുണ്ടാകാമെന്നാണ് സംശയം. മരിച്ച അലന്‍ എന്ന കുട്ടിയുടെ മൃതദേഹത്തിനൊപ്പം മണ്ണിനടിയില്‍ നിന്നും ലഭിച്ച കാല്‍ മുതിര്‍ന്നയാളുടേതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 

ഇവിടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. ഇവിടെ നാല് പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. സോണിയ  (46 ) , അലന്‍ . പന്തലാട്ടില്‍ സരസമ്മ മോഹനന്‍ (58 ), റോഷ്നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മണ്ണിനടിയില്‍ നിന്നും ലഭിച്ച കാല്‍ ഇവരുടെയാരുടേതുമല്ല. വേറെയാരെയെങ്കിലും കാണാതായിട്ടുണ്ടൊ എന്നും അന്വേഷിക്കുന്നുണ്ട്. 

ഈ കാല്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക