Image

ജമ്മു കാശ്മീര്‍ : ഐബി അടിയന്തിര യോഗം ചേരുന്നു

ജോബിന്‍സ് Published on 18 October, 2021
ജമ്മു കാശ്മീര്‍ :  ഐബി അടിയന്തിര യോഗം ചേരുന്നു
ജമ്മു കാശ്മീരില്‍ തുടര്‍ച്ചായായുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ ആശങ്ക. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം ചേരും. ജമ്മുകാശ്മീരിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. രണ്ടാഴ്ചയ്ക്കിടെയാണ് ഭീകരാക്രമണങ്ങള്‍ ഈ മേഖലയില്‍ വര്‍ദ്ധിച്ചത്. കൂടുതലും സാധാരണക്കാരയെയാണ് ലക്ഷ്യം വയ്ക്കുന്നത്. 

രണ്ടാഴ്ചയ്ക്കിടെ 11 സാധാരണക്കാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണം നടന്ന മേഖലകളില്‍ സുരക്ഷാ സേനകള്‍ കര്‍ശന ജാഗ്രതയിലാണ്, ഇന്നലെ രണ്ട് ബീഹാര്‍ സ്വദേശികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാളുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി ജമ്മുകാശ്മീര്‍ ഗവര്‍ണ്ണറുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. 

സൈനീകര്‍ക്കെതിരെ ആക്രമണം നടന്ന പൂഞ്ചില്‍ ഭീകര്‍ക്കായുള്ള തെരച്ചില്‍ സൈന്യം വ്യാപകമാക്കി. അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സ്‌റ്റേഷനിലേയ്ക്കും സൈനീക ക്യാമ്പുകളിലേയ്ക്കും കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിയിരുന്നു. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ഇങ്ങനെയൊരു ഉത്തരവ് നല്‍കിയിട്ടില്ലെന്ന് കാഷ്മീര്‍ ഐജിപി വിജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക