Image

ഭക്ഷണം ചോദിച്ച് അയാള്‍ എത്തിയത് പോലീസ് സ്‌റ്റേഷനില്‍; ആശ്രയമൊരുക്കി പോലീസ്

Published on 17 October, 2021
ഭക്ഷണം ചോദിച്ച് അയാള്‍ എത്തിയത് പോലീസ് സ്‌റ്റേഷനില്‍; ആശ്രയമൊരുക്കി പോലീസ്

കാസര്‍ഗോഡ്:  ഇന്ന് രാവിലെ കാസറഗോഡ് പോലിസ് സ്റ്റേഷനില്‍   ഒരു അതിഥി എത്തി. പേര് ജോസഫ്. 
അദ്ദേഹം  വളരെ ക്ഷീണത്തിലായിരുന്നു. രാത്രി  ഭക്ഷണം കഴിച്ചില്ലെന്നറിഞ്ഞപ്പോള്‍ 
മെസ്സില്‍ നിന്നു ഭക്ഷണം  കൊടുത്തു. 
ഭക്ഷണം കഴിച്ചു കഴിഞ്ഞു  '  16 വയസ്സില്‍ മൂവാറ്റുപുഴയില്‍ നിന്നു നാടുവിട്ടതാണ് 
എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട് എന്ന് പറയാന്‍ 
ഒരു കുടില് മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ ബന്ധുക്കള്‍ ആരും ഇല്ല. 
എന്നെ ഒന്നു ഏതെങ്കിലും ആശസദനത്തില്‍ എത്തിക്കുമോ?   5 ദിവസമായി കാസറഗോഡ് എത്തിയിട്ട്. റയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു ഇത്രയും നാള്‍.  ഭക്ഷണം കഴിച്ചിട്ട് തന്നെ ദിവസങ്ങളായി കാസറഗോഡ് പോലിസ് സ്റ്റേഷനില്‍ പോയാല്‍ സഹായം ലഭിക്കുമെന്നു പറഞ്ഞു വന്നതാണ്.  കാലിനു തീരെ വയ്യ. നടക്കാന്‍ പോലും പ്രയാസമാണ് എന്നെ സഹായിക്കണം' ഈ ആവശ്യം ഞങ്ങള്‍ക്ക് തള്ളിക്കളയാനായില്ല.  അദ്ദേഹത്തെ   അമ്പലത്തറ സ്‌നേഹാലയത്തില്‍ എത്തിച്ചിട്ടുണ്ട്. - കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക