Image

പ്രകൃതിക്ഷോഭം: സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി കേന്ദ്രം

Published on 17 October, 2021
പ്രകൃതിക്ഷോഭം: സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി കേന്ദ്രം
തിരുവനന്തപുരം: പ്രളയസമാന സാഹചര്യം നിലനില്‍ക്കുന്ന കേരളത്തിലെ സ്ഥിതി വിലയിരുത്തി വരികയാണെന്ന് കേന്ദ്രം. ഇതില്‍ നിന്ന് സംസ്ഥാനത്തിന് കരകയറാന്‍ ആവശ്യമായ എല്ലാ .സഹായ സഹകരണങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. 

കേരളത്തിലെ ശക്തമായ മഴയും പ്രളയവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. ജനങ്ങളെ രക്ഷിക്കാന്‍ ആവശ്യമായ, കേന്ദ്രത്തിന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകും. എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നേരത്തെ തന്നെ അയച്ചിട്ടുണ്ട്. എല്ലാവരുടേയും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹം ട്വീറ്റ് ചെയ്തു.

നിലവില്‍ എന്‍ഡിആര്‍എഫിന്റെ 11 സംഘത്തെയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക