Image

മോഡേണ വാക്സിൻ കൗമാരക്കാർക്ക് നൽകുന്നത് എഫ്ഡിഎ വൈകിപ്പിക്കുന്നു

Published on 17 October, 2021
മോഡേണ വാക്സിൻ കൗമാരക്കാർക്ക് നൽകുന്നത് എഫ്ഡിഎ വൈകിപ്പിക്കുന്നു
മോഡേണ കോവിഡ് -19 വാക്സിൻ  കൗമാരപ്രായക്കാർക്ക് നൽകുന്നത് ഹൃദയത്തെ ബാധിക്കുമോ എന്ന ആശങ്ക ഒഴിവാകുന്നതുവരെ ആ പ്രായപരിധിയിലുള്ളവർക്ക് പ്രതിരോധ മരുന്ന് നൽകുന്നതിനുള്ള അനുമതി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  വൈകിപ്പിക്കുമെന്ന് റിപ്പോർട്ട്. ഹൃദയസംബന്ധമായ രോഗാവസ്ഥയുള്ളവരിൽ വാക്സിന്റെ ഉപയോഗം  അപകടസാധ്യത വർദ്ധിപ്പിക്കുമോ എന്ന് വിശദമായി പഠിച്ച ശേഷമേ തീരുമാനമുണ്ടാകൂ. കാലതാമസത്തെ സംബന്ധിച്ച് വ്യക്തതയില്ല.ചിലപ്പോൾ ആഴ്ചകൾ വേണ്ടിവന്നേക്കാം. അവലോകനം പൂർത്തിയാകുന്നതുവരെ, മോഡേണ യുവാക്കൾക്ക് നൽകില്ല. എന്നാൽ, 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക്  അടിയന്തിര ഉപയോഗത്തിന് ഫൈസർ വാക്സിൻ അംഗീകരിച്ചിട്ടുണ്ട്.
മോഡേണ മൂലം ചെറുപ്പക്കാർക്ക് മയോകാർഡറ്റസ്(ഹൃദ്രോഗം ) അപകടസാധ്യതയുണ്ടെന്ന ആശങ്ക സ്വീഡനും മറ്റ്  രാജ്യങ്ങളും പ്രകടിപ്പിച്ചിരുന്നു. 30 വയസ്സിന് താഴെയുള്ള ആളുകൾക്ക് മോഡേണ  ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ നടത്തിയ നീക്കങ്ങളെ തുടർന്നാണ് എഫ് ഡി എ യും അംഗീകാരം വൈകിപ്പിക്കുന്നത്. 
കൗമാരക്കാരിലെ ഹൃദയസംബന്ധമായ രോഗനാവസ്ഥയെ   മോഡേണ, ഫൈസർ വാക്സിനുകൾ ബാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ഇവ രണ്ടും പുതിയ സാങ്കേതികവിദ്യയായ എംആർഎൻഎ ഉപയോഗിച്ചാണ് വികസിപ്പിച്ചത്.
 മോഡേണയുടെ വാക്സിൻ എടുത്തവരുടെയും ഫൈസർ ഷോട്ട് ലഭിച്ചവരുടെയും ഫലങ്ങൾ താരതമ്യം ചെയ്യുകയാണ്.
  വാക്സിനുകളിലൊന്ന് അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ടോ എന്ന കാര്യം  റെഗുലേറ്റർമാർ ഉറപ്പിച്ചിട്ടില്ല.
18 മുതൽ 25 വയസ്സുവരെയുള്ളവരിൽ മോഡേണയുടെയോ ഫൈസറിന്റെയോ പ്രതിരോധ കുത്തിവയ്പ് മയോകാർഡറ്റസ്  നിരക്കിൽ  കാര്യമായ വ്യത്യാസങ്ങളൊന്നും കാണിക്കുന്നില്ലെന്നാണ് എഫ്ഡി‌എ ഡാറ്റയിൽ കാണുന്നത്.
ജൂണിൽ 12 മുതൽ 17 വയസ്സുവരെയുള്ളവർക്ക് മോഡേണ ഷോട്ട് നൽകിയതിന്റെയും മയോകാർഡറ്റസ് വർദ്ധിപ്പിക്കുന്നില്ലെന്നതിന്റെയും സുരക്ഷിതമാണെന്ന് കണ്ടെത്തിയതിന്റെയും  പരിശോധന ഫലം സമർപ്പിച്ചുകൊണ്ട് കമ്പനി എഫ്ഡിഎയുടെ അംഗീകാരം തേടിയിട്ടുണ്ട്. .  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക