Image

എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

Published on 17 October, 2021
എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി
ശബരിമല: മാവേലിക്കര തട്ടാരമ്പലം കണ്ടിയൂര്‍ കളീയ്ക്കല്‍ മഠം (നീലമന ഇല്ലം) എന്‍. പരമേശ്വരന്‍ നമ്പൂതിരിയെ (49)ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട് കല്ലായി ഋഷി നിവാസില്‍ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. രാവിലെ എട്ടുമണിക്ക് തന്ത്രി മഹേഷ് മോഹനരുടെ കാര്‍മകിത്വത്തിലാണ് ഇരു ക്ഷേത്രങ്ങളിലും നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ ഗോവിന്ദവര്‍മ ശബരിമല മേല്‍ശാന്തിയുടെയും നിരജ്ഞന്‍ ആര്‍. വര്‍മ മാളികപുറം മേല്‍ശാന്തിയുടെയും നറുക്കെടുത്തു.

പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് എന്‍. പരമേശ്വരന്‍ നമ്പൂതിരി. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായിരുന്നിട്ടുണ്ട്. നിലവില്‍ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക