Image

അപ്പാനി ശരത് നായകനായ 'മിഷന്‍-സി' 29ന് തിയറ്ററുകളില്‍

Published on 17 October, 2021
അപ്പാനി ശരത് നായകനായ  'മിഷന്‍-സി'  29ന് തിയറ്ററുകളില്‍


യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ എന്‍ഗേജിങ് ത്രില്ലര്‍ -'മിഷന്‍-സി' ഈ മാസം 29ന് തിയറ്ററുകളില്‍ എത്തും.

സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ നൈല ഉഷയുടെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രംകൂടിയാണിത്.

എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് സിനിമയുടെ നിര്‍മ്മാണം ചെയ്യുന്നത്. സുശാന്ത് ശ്രീനി സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ പ്രമുഖ താരനിരയും സിനിമയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക