Image

മലവെള്ളപ്പാച്ചിലിൽ മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് നിലംപൊത്തി

Published on 17 October, 2021
മലവെള്ളപ്പാച്ചിലിൽ  മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് നിലംപൊത്തി
കോട്ടയം;  കനത്തമഴയിൽ  കുത്തിയൊലിച്ചുവരുന്ന മലവെള്ളപ്പാച്ചിലിൽ  മുണ്ടക്കയത്ത് ഇരുനില വീട് പുഴയിലേക്ക് മറിഞ്ഞുവീണു. പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ 35-ാം മൈലിലാണ് സംഭവം. വീട് മറിഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്ന്ന് വീട്ടുകാരെ നേരത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

കുത്തിയൊലിച്ചു വെള്ളം വന്നതോടെ വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച്‌ പോവുകയായിരുന്നു. പ്രദേശത്തെ അനവധി വീടുകള്ക്കും സ്ഥാപനങ്ങള്ക്കും വലിയ കേടുപാടുകള് സംഭവിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക