Image

സിംഗുവില്‍ ക്രൂരമായി കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 17 October, 2021
സിംഗുവില്‍ ക്രൂരമായി  കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍ 37 മുറിവുകള്‍ ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സിംഗു അതിര്‍ത്തിയില്‍ കൈകള്‍ വെട്ടിമാറ്റിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയ ലഖ്ബീര്‍ സിംഗിന്റെ ശരീരത്തില്‍ മാരകമായ 37 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് . മാരകമായ മുറിവുകളിലൂടെ രക്തം വാര്‍ന്നാണ് ലഖ്ബീര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവില്‍ ഏഴു ദിവസത്തെ റിമാന്‍ഡിലുള്ള സറബ് ജിത് സിംഗാണ് സംഭവത്തിലെ മുഖ്യപ്രതി എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇയാള്‍ ഏറ്റെടുത്തു. കേസില്‍ ബാബ നാരായിന്‍ സിംഗ് ഉള്‍പ്പെടെ നിഹാങ്ങ് സിഖ് വിഭാഗത്തില്‍ നിന്നുള്ള 4 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത് .

അതെ സമയം ലഖ്ബീറിന്റെ കാലു വെട്ടിയത് താനാണെന്ന് ബാബ നാരായിന്‍ സിംഗ് സമ്മതിച്ചിട്ടുണ്ട്. ഹീനമായ കൊലപാതകത്തില്‍ പ്രതികള്‍ ആരും കുറ്റബോധം രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി . അതെ സമയം കേസില്‍ ഇനിയും ആറ് പേര്‍ അറസ്റ്റിലാകാനുണ്ടെന്നാണ് വിവരം.

അതേസമയം, കൊല്ലപ്പെട്ട ലഖ്ബീര്‍ സിംഗിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് വിലക്കിയ നാട്ടുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര പട്ടികജാതി കമ്മിഷന്‍ അധ്യക്ഷന്‍ വിജയ് സാമ്ബ്‌ല പഞ്ചാബ് ഡിജിപിയോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക