Image

മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു

Published on 17 October, 2021
മധ്യപ്രദേശില്‍ 16കാരിയെ പിതാവിന്‍റെ മുന്നില്‍ വെച്ച്‌​ പുലി കടിച്ചുകൊന്നു
ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക്​ അടുത്ത്​ ശനിയാഴ്ച ഉച്ചക്കാണ്​ സംഭവം. പിതാവിനൊപ്പമെത്തിയ പെണ്‍കുട്ടിയെ പുലി കൊലപ്പെടുത്തുകയാ​യിരുന്നെന്ന്​ ഫോറസ്റ്റ്​ റേഞ്ചര്‍ യോഗേഷ്​ പ​േട്ടല്‍ പറഞ്ഞു.

കന്നുകാലികള്‍ക്ക്​ പുല്ല്​ നല്‍കാനായി വനത്തിനുള്ളിലേക്ക്​ എത്തിയതായിരുന്നു പെണ്‍കുട്ടിയും പിതാവും. തൊട്ടുപിന്നാലെ പുലി ആക്രമിക്കുകയായിരുന്നു. രവീന യാദവ്​ എന്ന പെണ്‍കുട്ടിയാണ്​ മരണപ്പെട്ടത്​. ആക്രമിക്കുന്നത്​​ കണ്ടതോടെ പെണ്‍കുട്ടിയുടെ പിതാവ് പുലിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതല്‍ ആളുകള്‍ എത്തിയതോ​െട പുലി മൃതദേഹം ഉപേക്ഷിച്ച്‌​ കാട്ടിലേക്ക്​ കടന്നു കളയുകയായിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തിന്​ അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ്​ റേഞ്ചര്‍ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട്​ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങള്‍ ഉൗര്‍ജ്ജിതമാക്കിയതായി വനം വകുപ്പ്​ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക