America

മറ (കഥ: ജോണ്‍ വേറ്റം)

Published

on

ഒരേ ആശുപത്രിയിലായിരുന്നു  തങ്കമ്മയ്ക്കും പൊന്നമ്മയ്ക്കും ജോലി. അവരുടെ ഭര്‍ത്താക്കന്മാര്‍  മക്കളോടൊത്തുവന്നപ്പോള്‍,  വാടകക്കെട്ടിടത്തിന്‍റെ അഞ്ചാമത്തെനിലയില്‍, ഇരു കുടുംബങ്ങ  ളും താമസിച്ചു.  വരാന്തയില്‍നിന്നു തെക്കോട്ട്നോക്കിയാല്‍,  അലയടിക്കുന്നകടല്‍ കാണാം. കിഴക്ക്, അന്തര്‍ദ്ദേശീയപ്രാധാന്യമു  ള്ള പട്ടണം. വടക്ക്, നഗരത്തിലേക്കുനീളുന്ന ചങ്ങലപ്പാലം.
ഉമ്മച്ചനും  തങ്കമ്മയ്ക്കും  രണ്ട് മക്കള്‍:  മകള്‍ കെസിയ, മകന്‍   തോമസ്‌.  മാമ്മച്ചനും  പൊന്നമ്മയ്ക്കും  മൂന്ന് മക്കള്‍: ജോഷ്വ, ലീ  ല, ലിസി. സ്വദേശത്ത് അദ്ധ്യാപകനായിരുന്ന  ഉമ്മച്ചന്  സര്‍ക്കാര്‍   ജോലി കിട്ടി.  വിമുക്തഭടനായ മാമ്മച്ചന്‍ ടാക്സിഡ്രൈവറായി. ആ    ഘട്ടത്തില്‍, അവര്‍  കുടുംബമായിതാമസിച്ച സ്ഥലത്ത്,  ഒരു മല    യാളംപള്ളി “ സെന്‍റ് ജോണ്‍സ്  ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് “       മാത്രമേ ഉണ്ടായിരുന്നുള്ളൂ.  മറ്റ് ദൈവാലയങ്ങളുടെ  അഭാവത്തി   ല്‍, ഇതരസഭക്കാരും  അവിടെവന്നു ആരാധനയില്‍  പങ്കെടുക്കു   മായിരുന്നു. ആ  പള്ളിയില്‍, രണ്ട് കൂട്ടുകാരും അംഗത്വമെടുത്തു!  അവധിദിവസങ്ങളില്‍, ഇരു വീട്ടുകാരും, അയലത്തെ  കടപ്പുറത്ത്    ചെന്നിരുന്ന്, സന്ധ്യാവേളകളില്‍  മയാമണ്ഡലമാകുന്ന മാനത്തും      നോക്കി സമൃദ്ധസന്തോഷം അനുഭവിക്കുമായിരുന്നു!.  
                            
 ഉമ്മച്ചന്‍  ഒരു കാറ് സ്വന്തമാക്കി.  അഞ്ച് അംഗങ്ങള്‍ക്ക്  താമ   സസൗകര്യം വേണ്ടത്രയില്ലാഞ്ഞതിനാല്‍, മാമ്മച്ചന്‍ വീട് വാങ്ങി!   കാലതാമസംകുഉടാതെ,  ഉമ്മച്ചനും വാടകവസതി ഒഴിഞ്ഞു.        രണ്ട് പേരുടെയും ഭവനങ്ങള്‍ക്കുതമ്മില്‍  അകലമുണ്ടായിരു    ന്നെങ്കിലും, സൌഹൃദം കുറഞ്ഞില്ല.  സുപ്രധാനകാര്യങ്ങളില്‍     അന്യോന്യം  അഭിപ്രായംചോദിക്കുകയും, സഹായിക്കുകയും     ചെയ്യുമായിരുന്നു.  മക്കള്‍ രണ്ടുപേരെയും  മെഡിക്കല്‍വിദ്യാഭ്യാ   സത്തിനുവിടണമെന്ന്  ഉമ്മച്ചന്‍ ആഗ്രഹിച്ചു. എന്നാലും, ഫാര്‍മ   സിസ്റ്റ് ആകുവാനായിരുന്നു  കെസിയയ്ക്ക് ഇഷ്ടം.

മക്കള്‍ ഓരോരുത്തരും  സ്വന്തതാല്‍പര്യമനുസരിച്ചു പഠിക്കട്ടെ   എന്നായിരുന്നു മാമ്മച്ചന്‍റെ അഭിമതം. അവരുടെ  ജീവിതവഴിക     ള്‍  പിഴക്കരുതെന്ന ചിന്തയും  കരുതലും  മനസ്സിലുണ്ടായിരുന്നു.   കംപ്യുട്ടര്‍ സയന്‍സിലും, എഞ്ചിനിയറിങ്ങിലും  ജോഷ്വ ബിരുദ  ങ്ങള്‍ നേടി! ഉദ്യോഗസ്ഥനായി. അതുകൊണ്ട്, മമ്മച്ചന് സാമ്പത്തി  കപുരോഗതിയുണ്ടായി.  ഇരുപത് മൈല്‍ അകലെ, സഞ്ചാരസൌ   കാര്യമുള്ള, വിശാലസുന്ദരമായപറമ്പോടുകൂടിയ, വലിയവീടും വാങ്ങി.  അതില്‍ മാറിത്താമസിച്ചു.  പഴയവീട്  വാടകക്കാര്‍ക്ക് കൊടുത്തു.  എങ്കിലും, കുടുമ്പത്തോടെ, പതിവായി പള്ളിയില്‍   പോകുമായിരുന്നു!  വിശുദ്ധനാട്  സന്ദര്‍ശിക്കുന്നതിനും, വിനോ     ദസഞ്ചാരത്തിനും രണ്ട് കുടുമ്പങ്ങളും  ഒന്നിച്ചുയാത്രചെയ്തു!  

മമ്മച്ചന്‍റെ വീട്ടില്‍നിന്ന്  അരമൈല്‍അകലെയുള്ള സുറിയാനി  പ്പള്ളി,” സെയ്ന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്” പുതുക്കി    പ്പണിതു. അവിടെ, ബഹനാന്‍ കത്തനാര്‍ വികാരിയായിവന്നു.  ഓ  ര്‍ത്തടോക്സ് സഭയുടെ വൈദികസെമിനാരിയില്‍ പഠിച്ചുവെങ്കി    ലും,  വിദേശത്ത്പോകുവാന്‍വേണ്ടി, പാത്രിയര്‍ക്കീസ് പക്ഷത്ത്     ചേര്‍ന്ന പണ്ഡിതന്‍.  അദ്ദേഹത്തിന്‍റെ അനുതാപശുശ്രൂഷക്ക് മാ   നസാന്തരശക്തിയും, അനുഗ്രഹപ്രഭാഷണത്തിനു കാന്തഗുണവും   ഉണ്ടായിരുന്നു!  ഇടവകാംഗങ്ങളെ  ഭിന്നിപ്പിച്ചുഭരിക്കാതെ, ഒരുമ    യില്‍ നയിച്ചു.  പൊന്നമ്മയുടെ  അകന്നബന്ധുവായതിനാല്‍,   മാമ്മച്ചന്‍റെ വീട്ടില്‍വരുകയും  ആരാധനയില്‍ പങ്കെടുക്കാന്‍    ക്ഷണിക്കുകയും ചെയ്യുമായിരുന്നു.  വസതിയുടെ സമീപത്തുള്ള    ആശുപത്രിയില്‍,  അച്ചന്‍റെ  സഹായത്താല്‍, പൊന്നമ്മയ്ക്ക്  ജോ   ലി കിട്ടി. അതും പ്രചോദനമായി.  ഭാര്യയുടെ നിര്‍ബന്ധത്താല്‍,   മാമ്മച്ചനും സെന്‍റെ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ   അംഗമായി. ആ  മാറ്റം, ഒരു അടവുനയത്തിന്‍റെ ഫലമായിരുന്നതി  നാല്‍, ജോഷ്വ  ഇഷ്ടപ്പെട്ടില്ല. ആത്മാവുകൊണ്ടാരാധിച്ച ഒരിടമായ  പരിശുദ്ധാലയത്തോടും, ആത്മീയസഹോദരങ്ങള്‍ നല്‍കിയ  ആഴ  മേറിയസ്നേഹത്തോടും  വിടപറയേണ്ടിവന്നതില്‍ വ്യസനിച്ചു!  

ഞായറാഴ്ചകളില്‍  തമ്മില്‍ കാണാന്‍കഴിഞ്ഞില്ലെങ്കിലും, ചങ്ങാ   തികളുടെമൈത്രി മങ്ങിയില്ല. ഒരുദിവസം, തങ്കമ്മയെ  പൊന്നമ്മ  വിളിച്ചു. അടുത്തമാസത്തില്‍  സ്വദേശത്ത് പോകുമെന്ന് അറിയി  ച്ചു.  കെസിയായ്ക്ക്‌  അവധികിട്ടിയാല്‍, തന്മാസത്തില്‍ത്തന്നെ,  നാട്ടില്‍പോകുമെന്ന് തങ്കമ്മയും പറഞ്ഞു.

ഉമ്മച്ചനും കുടുമ്പവും സ്വദേശമായ ചങ്ങനാശേരിയില്‍ എത്തി  യതറിഞ്ഞ്,  അയാളുടെ കുടുംബവീട്ടില്‍ വിവാഹദല്ലാള്‍വന്നു.   ഉമ്മച്ചന്‍റെപിതാവ്  സക്കറിയയെ കണ്ടു.  കൊച്ചുമകള്‍ക്കുവേണ്ടി  ആലോചിക്കട്ടയോ എന്നുചോദിച്ചു.  ഇപ്പോള്‍ കല്യാണത്തിനുവേ  ണ്ടി വന്നതല്ലെന്നുപറഞ്ഞു, സക്കറിയ അയാളെ ഒഴിവാക്കി. പിറ്റേന്ന്,  ഉച്ച കഴിഞ്ഞപ്പോള്‍,  കത്തോലിക്കാസഭയിലെ വൈദി   കന്‍  ഫിലിപ്പ് അച്ചന്‍  വന്നു.  ഉമ്മച്ചനെ  നോക്കിപുഞ്ചിരിച്ചുകൊ ണ്ട് പറഞ്ഞു: “ നിന്നെ  ഒന്നുകാണാമെന്നുകരുതിവന്നതാ. സമ്മാനം മേടിക്കാനല്ല. നീ അവിടെ  ഓര്‍ത്തഡോക്സ് പള്ളിയില്‍ ചേര്‍ന്നു  വെന്നുകേട്ടു.  ഇനി, നിന്‍റെ  മക്കളേയെങ്കിലും  നമ്മുടെ സഭയില്‍ ചേര്‍ത്തു കെട്ടിക്കണം.”  “ അച്ചോ, പണ്ടത്തെ സാഹചര്യമനുസരിച്ച് അങ്ങനൊക്കെ ചെയ്യേണ്ടിവന്നു.  ഇപ്പോള്‍, കത്തോലിക്കര്‍ക്ക്  സുറിയാനിസഭയിലുള്ളവരെ  കല്യാണംകഴിക്കാന്‍ പോപ്പിന്‍റെ അനുവാദവുമുണ്ടല്ലോ.” സ്വല്പ ജാള്യതയോടെ  ഉമ്മച്ചന്‍പറഞ്ഞു.      
“ പാത്രിയാര്‍ക്കീസ് പക്ഷത്തുള്ളവരെ  ആംഗീകരിച്ചിട്ടുണ്ട്. അ   തില്‍ ഓര്‍ത്തഡോക്സ് ഭാഗമില്ല.  നമ്മുടെ  പെണ്‍കുട്ടികള്‍  പ്രണയ   നാടകങ്ങള്‍വഴി നഷ്ടപ്പെടുന്നുണ്ട്‌.  പണ്ട്, പ്രണയം പാവനമായിരു     ന്നെങ്കില്‍  ഇന്നതൊരു കെണിയാ.  തിന്നാനും കുടിക്കാനും  കൊ  ടുത്തു മതം മാറ്റുന്നുവെന്ന പരാതിയുമുണ്ട്. വിശക്കുന്നവര്‍ക്കും,   ദാഹിക്കുന്നവര്‍ക്കും, ഒന്നുമില്ലാത്തവര്‍ക്കും, നമ്മള്‍കൊടുക്കുന്നു.      പതിമൂന്ന് വര്‍ഷത്തെ  പഠനം കഴിഞ്ഞാണ്  ഞാന്‍ പുരോഹിതനാ  യത്.  കൈമുത്ത്  കൊടുത്താല്‍, കത്തോലിക്കാസഭയില്‍   പൌരോഹിത്യംകിട്ടില്ല.  ഞാന്‍ മുപ്പത് വര്‍ഷത്തോളം  മിഷണറി യായിരുന്നു.  അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംമൂലം ദുഃഖ ദുരിതങ്ങളനുഭവിച്ച  ജനലക്ഷങ്ങളുടെ നടുവിലായിരുന്നു. സേവനം കഷ്ടതയാണ്. അതിന് സഹനം ആവശ്യമാണ്. പക്ഷേ, ഇപ്പോള്‍ വൈദികവേല, പലയിടത്തും, വാരാന്ത്യത്തൊഴിലായി.  അതുകൊണ്ട്   അഴിമതിയും വ്യവഹാരവും വര്‍ദ്ധിച്ചു.”   ആരുടെയോ അന്ത്യകൂദാശക്ക്,  പോകണമെന്നുപറഞ്ഞു ഫി ലിപ്പച്ചന്‍ എഴുനേറ്റു. പടിയിറങ്ങി. 

നാല് ദിവസം കഴിഞ്ഞു.  ഉച്ചയൂണിനിരുന്നപ്പോള്‍,  ദല്ലാള്‍ വിണ്ടുംവിളിച്ചു. സക്കറിയ, മകനോടും മരുമകളോടും ആലോചി  ച്ചു.  ബന്ധുക്കളോടൊപ്പം സ്വര്‍ണ്ണക്കടയില്‍ പോയിരുന്ന കെസിയ   മടങ്ങിയെത്തിയപ്പോള്‍,  പെറ്റമ്മപറഞ്ഞു:  “ മോളെ, നിന്നെക്കാണാ   നൊരു കൂട്ടര് നാളെവരും. മന്ത്രിയുടെ മകനാ ചെറുക്കന്‍. അതു    കൊണ്ടാ  ഇച്ചായന്‍ സമ്മതിച്ചത്‌.”  കെസിയയുടെ തുടുത്തമുഖം  പെട്ടന്ന്മങ്ങി!  അപ്രതീക്ഷിതസന്ദേശം.  അത്‌  ആത്മാവില്‍ മധുരി  ച്ചില്ല. ആകസ്മികക്ഷോഭമായി.  അതിതീഷ്ണമായൊരു മുന്നറിയിപ്പ്. നിരാകരിക്കയോ സ്വീകരിക്കയോചെയ്യാം. നാണം കൊണ്ടാവാം, അവള്‍ മിണ്ടിയില്ല.  മുറിയില്‍കടന്നുകതകടച്ചു. മനസ്സില്‍, മുറ്റുന്ന   സംഭ്രമം!  ഒരു കൂട്ടിച്ചേര്‍പ്പിന്‍റെ ചന്തമുള്ള ചിന്തയുണ്ടായില്ല. പ്രസാ   ദമരുളുന്നൊരുകര്‍മ്മത്തിന്‍റെ  കനകചിത്രങ്ങള്‍ കണ്ടില്ല. തന്‍റെ  ക്രിസ്തീയവ്യക്തിത്വം  ആശീര്‍വ്വദിക്കപ്പെടുമെന്നോര്‍ത്ത്  ആന   ന്ദിച്ചില്ല. പിന്നയോ, അസ്വസ്ഥതയുടെ അരണ്ട ചിന്തകള്‍!

പിറ്റേന്നുരാവിലെ,  പത്താംമണിനേരത്ത്, വനംവകുപ്പ് മന്ത്രിയു    ടെ അനുജനും, മകനും, അവരടെ സഹോദരി പോളമ്മയും ദല്ലാള്‍  പോത്തച്ചനും വന്നു. അവരെ ഓരോരുത്തരേയും ദല്ലാള്‍ പരിചയ   പ്പെടുത്തി. ഭാവിവരന്‍ അലക്സ്, സുന്ദരനും ശാസ്ത്രജ്ഞനുമാണ്.  അവരുടെമുമ്പില്‍  വന്നുനിന്ന കെസിയയോട്  പോളമ്മയും അല  ക്സും സംസാരിച്ചു.   ചോദിച്ചതിനെല്ലാം  എളിമയോടെ  കെസിയ   ഉത്തരം പറഞ്ഞു. എല്ലാവരും  അവളെ ഇഷ്ടപ്പെട്ടു. മന്ദഹസിച്ചുകോ   ണ്ട്,  അവള്‍  മുറിയിലേക്ക് മടങ്ങി. രണ്ട് ദിവസം കഴിഞ്ഞ്  ഉമ്മച്ച   നും  ബന്ധുക്കളും അലക്സിന്‍റെവീട്ടില്‍ എത്താമെന്നും,  അവിടെവ   ച്ച് വിവാഹം ഉറപ്പിക്കാമെന്നും തീരുമനിച്ചു.

കുറെ അപൂര്‍വ്വസംഭവങ്ങളുടെ, മനോഹരസ്മാരകശിലകള്‍ മന   സ്സിലുണ്ട്. അതിനുചുറ്റും, അപരിച്ഛിന്നമായൊരനുഭൂതിയുടെ മാ യാവലയമുണ്ട്. ആരുമറിയാതെ, ആത്മാവില്‍വിടര്‍ന്ന വികാരസു   മമുണ്ട്.  ഉടനെ  ഒരപരിചിതന്‍റെ  ഇഷ്ടമുള്ള ഇണയാകണം. അയാ    ളെ വാരിപ്പുണരണം. സാധിക്കുമോ? കെസിയ സ്വയംചോദിച്ചു.

 അന്ന്, അന്തിക്കുമുമ്പ്  മാമ്മച്ചന്‍ വിളിച്ചു. തലേന്ന്, പത്തനംതിട്ട  യിലുള്ള തറവാട്ടിലെത്തിയെന്നും,  താമസിയാതെ  വന്നുകാണാ മെന്നും അറിയിച്ചു. വിവാഹാലോചനയെക്കുറിച്ച് അയാളോട് ഉമ്മച്ചന്‍ പറഞ്ഞു.  അലക്സിന്‍റെ വീട്ടില്‍വച്ചുനടത്തുന്ന  നിശ്ചയച്ച  ടങ്ങില്‍ സംബന്ധിക്കുന്നതിനും ക്ഷണിച്ചു.  അത്‌, സന്തോഷ     ത്തോടെ മാമ്മച്ചന്‍ സ്വീകരിച്ചു.
പിറ്റേന്ന് രാവിലെ, മാര്‍ത്തോമ്മ പള്ളിയിലെ വികാരി, ഗീവര്‍ഗ്ഗീസ്  അച്ചന്‍,  മാമ്മച്ചനെ കാണാന്‍  വീട്ടില്‍ചെന്നു. പാട്ട്പാ   ടി പ്രാര്‍ത്ഥിച്ചശേഷം പറഞ്ഞു: “ഇപ്പോള്‍, മാമ്മച്ചനും കുടുമ്പവും സുറിയാനിപ്പള്ളിയില്‍ചേര്‍ന്നു നടക്കയാണല്ലോ. പണ്ട്, നമ്മുടെ പള്ളികള്‍ അമേരിക്കയില്‍ കുറവായിരുന്നു. ഇപ്പോള്‍ ധാരാളമാ   യി. അതുകൊണ്ട്, നമ്മുടെ കുടുമ്പങ്ങള്‍ അതാതിടങ്ങളിലുള്ള നമ്മുടെ പള്ളികളില്‍ ചേരുന്നുണ്ട്. യഥാര്‍ത്ഥ ക്രിസ്തീയജീവിത   ത്തിന്‌ അതാവശ്യമാണ്. സ്വദേശത്ത്, മാര്‍ത്തോമ്മസഭയിലും, വിദേശത്ത് മറ്റ്സഭയിലും ചേര്‍ന്നുനടക്കുന്നവര്‍  മക്കളുടെ വിവാഹങ്ങളിലൂടെ  മടങ്ങിവരുന്നുമുണ്ട്.”  അച്ഛന്‍റെഉദ്ദേശ്യം മനസ്സിലാക്കിയ മാമ്മച്ചന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു:  കഷ്ട   പ്പെട്ട് കെട്ടിഉയര്‍ത്തിയതെല്ലാം  സഭയെ ഓര്‍ത്ത് പെട്ടെന്ന്     വെട്ടിനിരത്താന്‍ സാധിക്കില്ല.”  ഗീവര്‍ഗ്ഗീസ് അച്ഛന്‍ എഴുന്നേറ്റു. “പറയേണ്ടത് എന്‍റെ കടമ. ആരും നഷ്ടപ്പെടാതിരിക്കാന്‍  ഞാന്‍പ്രാര്‍ത്ഥിക്കുന്നു. പ്രവര്‍ത്തിക്കുന്നു. അത്രതന്നെ.”
 
അച്ചന്‍  പടിയിറങ്ങിയപ്പോള്‍, ജോഷ്വ  മാമ്മച്ചനെ വിളിച്ചു. ഇരു വരും  മുറ്റത്തിറങ്ങിനിന്നു. ദീര്‍ഘനേരം സംസാരിച്ചു.  ഒരു അസാ ധാരണതര്‍ക്കത്തിന്‍റെ  അനിയതധ്വനി കേട്ടു വിവശയായ പൊന്ന  മ്മ വാതില്ക്കല്‍വന്നുനിന്നുകൊണ്ട് മുറ്റത്തേക്ക് നോക്കി. 
                                                                           
കെസിയയുടെ മനസ്സില്‍  ആശങ്കയും ഭയവും നിറഞ്ഞു.   തീര്‍ച്ചയായും പിന്നിട്ടത്‌  നിഷ്കളങ്കതയുടെ സമയദൂരമാണ്.  മിന്നുകെട്ടുന്നകരങ്ങളില്‍ വച്ചുകൊടുക്കാന്‍, വിരല്‍പ്പാടുകള്‍   പോലും പതിയാത്തോരുപാനപാത്രം  ദിവാസ്വപ്നംകണ്ടു കരുതലോ   ടെ സൂക്ഷിക്കുന്നുണ്ട്! അത്‌  ഒരപരിചിതനുനല്‍കേണ്ട  കാഴ്ചയാക   ണോ?  തള്ളിക്കളയാന്‍കഴിയാത്ത കനത്തനിസ്സഹായത. പെട്ടെന്ന് സെല്‍ഫോണില്‍, ആരേയൊ  അവള്‍വിളിച്ചു. താഴ്ന്നസ്വരത്തില്‍, ആവേശത്തോടെ, ആവോളംസംസരിച്ചു.  കേള്‍ക്കാന്‍കൊതിച്ച  ശമനീയശബ്ദം കേട്ടു! ആത്മാവില്‍ ശീതളസ്പര്‍ശം. അവള്‍ മുഖംതു  ടച്ചു. തങ്കമ്മയുടെ  മുമ്പില്‍ ചെന്നുനിന്നു. ദൃഢമായിപ്പറഞ്ഞു:   “അമ്മെ, എനിക്കീ കല്യാണം വേണ്ടാ. “  തങ്കമ്മ നടുങ്ങി!  ദേഷ്യ  ത്തോടെ ചോദിച്ചു:  “ ഇപ്പഴിതുപറയാനെന്ത്പറ്റി? ഇന്നലെ എന്തു   കൊണ്ട് വാതൊറന്ന്പറഞ്ഞില്ല?” കെസിയ  മിണ്ടിയില്ല. ദേഷ്യ  ത്തോടെ മുറിയില്‍കടന്നു കതകടച്ചു.  ആധിപിടിച്ചതങ്കമ്മ, മക ളുടെ തീരുമാനം  ഭര്‍ത്താവിനെ അറിയിച്ചു.  പരവശനായെങ്കിലും, ജ്വലിച്ച കോപമടക്കി, അയാള്‍  മകളെ ചോദൃംചെയ്തു. അപ്പോഴും കൂസാതെ കെസിയ പറഞ്ഞു. “ എനിക്കീ കല്യാണംവേണ്ട “

ഉമ്മച്ചനും സക്കറിയയും തമ്മില്‍ ആലോചിച്ചു. സാങ്കേതിക    തടസ്സമുണ്ടായതിനാല്‍, ഉറപ്പിന്‍റെ ചടങ്ങിനുവരില്ലായെന്ന്  ദല്ലാളി നെ വിളിച്ചറിയിച്ചു.  വിവാഹാലോചന റദ്ദാക്കിയതിനാല്‍, അക്കാ  ര്യത്തിനു വരണ്ടായെന്നു മാമ്മച്ചനെയും അറിയിച്ചു. അപ്രതീ    ക്ഷിതപ്രശ്നമുണ്ടാകുമ്പോള്‍  സമചിത്തനാകാറുണ്ടെങ്കിലും, ഉമ്മ ച്ചന്‍റെ ഉള്ളം കലങ്ങി. ചെയ്തത്‌ തെറ്റിയതുമൂലം നീറുന്നനിരാശ! ടെലിഫോണ്‍ ശബ്ദ്ദിച്ചിട്ടും എടുക്കാന്‍  തോന്നിയില്ല.  മാമ്മച്ചന്‍റെ വിളിവീണ്ടും വന്നു. തങ്കമ്മ  ടെലിഫോണ്‍ എടുത്ത് ഉമ്മച്ചന് കൊടുത്തു.  പിറ്റേന്ന്, ഒരത്യാവശ്യകാര്യത്തിന്,  ചങ്ങനാശ്ശേരിയി   ലെത്തുമെന്നും, വീട്ടില്‍ വന്ന്കാണാമെന്നും മാമ്മച്ചന്‍ അറിയിച്ചു. “നാളെ ഞാന്‍ വീട്ടില്‍ കാണില്ല” എന്നു പറയണമെന്ന് ഉമ്മച്ചന് തോന്നി. എന്നിട്ടും, ഉന്മേഷമില്ലാതെ,“വന്നാട്ടെ” എന്നേ പറഞ്ഞുള്ളു.

പിറ്റേന്ന്, മാമ്മച്ചന്‍ വന്നു. പൊന്നമ്മയും ജോഷ്വയും ഇളയമക  ളും കു‌ടെയുണ്ടായിരുന്നു. “തിന്നാനും കുടിക്കാനുമൊന്നുമിപ്പോ   ളെടുക്കണ്ട. ഞങ്ങളല്പം ധൃതിയിലാ.” എന്ന് മാമ്മച്ചന്‍ പ റഞ്ഞു. ഉമ്മച്ചനെ വിളിച്ചു മുറ്റത്തേക്ക് നടന്നു. ഇരുവരും പുറവാതിക്കല്‍   ചെന്നുനിന്നുകൊണ്ട് സംസാരിച്ചു. ജോഷ്വയെ അരുകിലിരുത്തി സക്കറിയ കുശലം ചോദിച്ചു. കല്യാണക്കാര്യം ചോദിച്ചേക്കു മെന്നുഗണിച്ച തങ്കമ്മ  കൂട്ടുകാരിയുടെകാതില്‍ മൊഴിഞ്ഞു: “ ന മ്മക്ക്  ചേരാത്തൊരാലോചനയാവന്നത്. ഞങ്ങളത്‌ വിട്ടു.”   “  “നന്നായി “ എന്ന് പൊന്നമ്മ മന്ത്രിച്ചു. ഉമ്മച്ചന്‍ വന്നു സക്കറിയയെ  മുറ്റത്തേക്ക് വിളിച്ചു. അപ്പോഴും, മുറിക്കുള്ളിലായിരുന്നു കെസിയ.   
കൂടിയാലോചാനക്കുശേഷം മൂന്നുപേരും മടങ്ങിവന്നു. മുറ്റത്തേ  ക്ക്‌  ഇറങ്ങാന്‍തുടങ്ങിയ ജോഷ്വയെ മാമ്മച്ചന്‍ തടഞ്ഞു. ഉമ്മച്ചന്‍റെ   വിളികേട്ടുവന്ന കെസിയയെ, സക്കറിയ  അയാളുടെ മുന്നില്‍ പിടി ച്ചുനിറുത്തി.  ജോഷ്വയോടും കൊച്ചുമകളോടും അയാള്‍ചോദിച്ചു: “ നിങ്ങള്‍ക്ക് തമ്മിലിഷ്ടമാണെന്ന് എന്തുകൊണ്ട് നേരത്തേ ഞങ്ങ ളോടു പറഞ്ഞില്ല?”  മാമ്മച്ചന്‍ മറുപടിനല്‍കി. “ ഇന്നലെയാ ഇക്കാ ര്യം  ഞാനറിഞ്ഞത്.  ഇവര് പരസ്പരം പഠിച്ചവരും, സ്നേഹിച്ചവരു   മാകയാല്‍,  ഇനി എന്ത് ചെയ്യണമെന്നുകു‌ടി നമ്മള്‍ തീരുമാനിക്ക  ണം.” “ ഇനി ഊണ്കഴിഞ്ഞിട്ട് മറ്റ്കാര്യം”  ഉമ്മച്ചന്‍ പറഞ്ഞു.  

 പിറ്റേന്ന് രാവിലെ, ഫിലിപ്പ് അച്ചനെ ഉമ്മച്ചന്‍ കണ്ടു.  അപ്പോള്‍, അദ്ദേഹം ഉപദേശിച്ചു: “ കത്തോലിക്കാപള്ളിയില്‍വച്ചു കര്‍മ്മംനട  ത്തണമെങ്കില്‍, ചെറുക്കന്‍ നമ്മുടെ സഭയിലോട്ടുചേരണം. അതിന് സമ്മതമല്ലെങ്കില്‍, അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളെ സഭയില്‍ ചേര്‍ത്തുവളര്‍ത്താമെന്നു സമ്മതിച്ച് എഴുതിത്തരണം.  ഭിന്നവി   ശ്വാസങ്ങള്‍ ഉള്ളവര്‍ക്കും വിവാഹശേഷം ഒന്നിച്ചുജീവിക്കാം.   ഇത് എന്‍റെ നിയമമല്ല. ഏതെങ്കിലും സഹോദരന് അവിശ്വാസിനി  യായ ഭാര്യ ഉണ്ടായിരിക്കുകയും  അവള്‍ അവനോടൊത്ത്‌ ജീവി   ക്കാന്‍ സമ്മതിക്കുകയും ചെയ്താല്‍ അവന്‍ അവളെ ഉപേക്ഷിക്കരു  ത്‌. ഏതെങ്കിലും സ്ത്രീക്ക് അവിശ്വാസിയായ ഭര്‍ത്താവ് ഉണ്ടായി  രിക്കയും അവന്‍  അവളോടൊത്തു ജീവിക്കാന്‍ സമ്മതിക്കുകയും ചെയ്താല്‍ അവള്‍  അവനെ ഉപേക്ഷിക്കരുത് എന്ന്  ബൈബിള്‍            ( 1 കോറി. 7: 12, 13 ) പഠിപ്പിക്കുന്നു.  അച്ഛന്‍ പറഞ്ഞത്  ഒരു തടസ്സമാ    കുമെന്ന്  ഉമ്മച്ചന് തോന്നി. വീണ്ടും വന്നുകാണാമെന്നുപറഞ്ഞു.       
                                             
 ഓര്‍ത്തഡോക്സ് പള്ളിവികാരി പീലിപ്പോസ് അച്ചനെ  ഉമ്മച്ചന്‍ കണ്ടു.  കല്യാണവിവരം  ശ്രദ്ധിച്ചുകേട്ടശേഷം അച്ഛന്‍ അല്പനേരം മിണ്ടാതിരുന്നു ചിന്തിച്ചു. പിന്നെ,ശാന്തമായി ഉപദേശിച്ചു: നമ്മുടെ   പള്ളിയില്‍വച്ചു വിവാഹകൂദാശ നടത്തുകയാണെങ്കില്‍, അതിനു മുമ്പ് പ്രതിശ്രുതവരന്‍ നമ്മുടെ മാമ്മൊദീസ സ്വീകരിക്കണം. അ   മേരിക്കയില്‍  പാത്രിയാര്‍ക്കീസ് പള്ളിയിലെ അംഗമാണെന്നു പറഞ്ഞാലും, അവിടെനിന്നും “ ദേശകുറി” കൊണ്ടുവന്നിട്ടില്ല. ഇവിടുള്ള  മാര്‍ത്തോമ്മ പള്ളിയില്‍ കൂടിനടക്കുന്ന  കുടുംബത്തി ലെ അംഗമാമാണ്  കല്യാണംകഴിക്കെണ്ടയാള്‍. ഇതാണ് കാരണം. അഥവാ മാര്‍  ത്തോമ്മപള്ളിയില്‍വച്ചാണ്  കല്യാണമെങ്കില്‍,  അതില്‍ സഹകരിക്കാന്‍  നമ്മുടെ പട്ടക്കാര്‍  പോകത്തില്ല. വീട്ടില്‍ ചെന്ന് പെണ്ണിനെ അനുഗ്രഹിച്ചിട്ടു പോരും.  പീലിപ്പൊസച്ചന്‍റെ  മുന്നറിയിപ്പും  ഒരുടക്കാകുമെന്ന നിഗമനത്തോടെ, വീണ്ടും വരാമെന്നുപറഞ്ഞു,   ഉമ്മച്ചന്‍ തിരിച്ചുപോയി.    

മാമ്മച്ചനും സക്കറിയയും  മാര്‍ത്തോമ്മപള്ളി വികാരിയെ സമീ    പിച്ചു. കല്യാണക്കാര്യം കേട്ടു കൌതുകത്തോടെ ഗീവര്‍ഗ്ഗീസ് അച്ച   ന്‍ വിശദീകരിച്ചു: ”മാമ്മച്ചന്‍  പാത്രിയര്‍ക്കീസിലാണെങ്കിലും കല്യാണംനടത്തുന്നതു  നമ്മുടെപള്ളിയിലാണല്ലോ. എങ്കിലും, പെണ്ണ് ഓര്‍ത്തഡോക്സ്‌കാരിയായതിനാല്‍, മാര്‍ത്തോമ്മസഭയുടെ വിശ്വാസം സ്വീകരിച്ചു ജീവിച്ചുകൊള്ളാമെന്നു സമ്മതിച്ച് മുദ്രപ്പത്രത്തില്‍ എഴുതിത്തരണം.  വിവാഹശേഷം, ഭാര്യയും ഭര്‍ത്താവും  ഒരേവിശ്വാസത്തില്‍ ജീവിക്കണം. അതാണ് ചട്ടം.” സക്കറിയ സമ്മതിച്ചെങ്കിലും,  മാമ്മച്ചന്‍ ഒന്നുംപറഞ്ഞില്ല.

അച്ചന്‍റെ നിര്‍ദ്ദേശം  ഒരപകടസൂചനയെന്നു ജോഷ്വക്ക് തോന്നി.    അയാളുടെ ഗൌരവചിന്ത ജ്വലിച്ചു. വിവാഹനടത്തിപ്പിന്  സഭ നിഷേധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യവും,  ആവശ്യപ്പെടുന്നത്   വിശ്വാസപരമായ അടിമത്തവുമാണെന്ന്,  അമര്‍ഷത്തോടെ     ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ” ഒരേവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കേണ്ട    സഭ  ഭിന്നിച്ചു. സഹോദരങ്ങള്‍ ശത്രുക്കളായി. നീതിസ്നേഹമില്ലാ  തെ പ്രവര്‍ത്തിക്കുന്നു. സഭ മാറികൊള്ളാമെന്ന് കെസിയ ഏഴുതി  കൊടുത്താല്‍, അമേരിക്കയിലെത്തുമ്പോള്‍, അവള്‍ മാര്‍ത്തോമ്മ   പള്ളിയില്‍ പോകണം. അല്ലാത്തപക്ഷം അവള്‍ ചെയ്യുന്നത് വിശ്വാ  സവഞ്ചനയാകും. അത്‌ വേണോ?  എനിക്കും സഭ മാറേണ്ടിവരും. പാത്രിയര്‍ക്കീസ്സൂകാര്‍ക്കും  ഓര്‍ത്തഡോക്‍സ്‌കാര്‍ക്കും  തമ്മില്‍ വിവാഹിതരാകുന്നതിന് നിയമതടസ്സമില്ല. പപ്പാ പറയു, ഞാന്‍    എന്ത് ചെയ്യണം?”  അഭിപ്രായം അപ്രീയമാകരുതെന്നുകരുതി മാമ്മ    ച്ചന്‍ പെട്ടെന്നുത്തരം പറഞ്ഞില്ല. എന്നാല്‍,  കൂടിയലോചനക്കുശേ   ഷം, പ്രശ്നപരിഹാരത്തിന്‌, ജോഷ്വയുടെ അഭിപ്രായം  ഉമ്മച്ചന്‍ ആംഗീകരിച്ചു. ഇരുകൂട്ടരും, അമേരിയ്ക്കയിലേക്ക് മടങ്ങി.

ജോഷ്വയും കെസിയയും തമ്മിലുള്ള വിവാഹത്തിന്‍റെ  നിച്ഛയ  കര്‍മ്മം  ഉമ്മച്ചന്‍റെ  ഇടവകയായ, സയ്ന്‍റെ്  ജോണ്‍സ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചില്‍വച്ചും; വിവാഹകൂദാശ മാമ്മച്ചന്‍റെ  ഇടവകപ്പള്ളി, സെയ്ന്‍റെ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍വച്ചും നടത്തുവാന്‍ തീരുമാനിച്ചു.  പ്രതിശ്രുതവധൂവരന്മാരുടെ  രണ്ട് ദൈവാലയങ്ങളിലും, രണ്ട് ഞായറാഴ്ചകളില്‍, വിശുദ്ധകുര്‍ബാന കഴിഞ്ഞയുടനെ  വിവാഹനിശ്ചയംസംബന്ധിച്ച വിവരം വികാരിമാര്‍ വിളിച്ചുചൊ ല്ലി.  ആര്‍ക്കും എതിര്‍പ്പില്ലെന്ന് തിട്ടംവര്‍ത്തി.

കല്യാണത്തിന്, ആ  ദിവ്യനടത്തിപ്പിന്, എട്ട്ദിവസം  ബാക്കി  നില്ക്കെ, വികാരി ബഹനാന്‍ അച്ചന്‍  മാമ്മച്ചനനെ വിളിച്ചു. ഒരുക്കങ്ങളെക്കുറിച്ച് ചോദിച്ചു.  എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു: “ ഒരു പ്രധാനകാര്യം മാമ്മച്ചനെ ഓര്‍മ്മിപ്പിക്കയാണ്. പാത്രിയര്‍ക്കീസ് പള്ളിയില്‍വച്ചു നടത്തുന്ന കല്യാണകര്‍മ്മത്തി  ല്‍  ഓര്‍ത്തഡോക്സിലെ പട്ടക്കാരെ ചേര്‍ക്കാറില്ല. അതുകൊണ്ട്, പെണ്ണിന്‍റെകൂ‌ടെ  അവരുടെ അച്ചന്മാര്‍ വരാതിരിക്കുന്നതാണ്‌ നല്ലത്. അഥവാ വന്നാല്‍ നമ്മുടെ  മദ്ബഹായില്‍ കയറ്റരുത്.  ഹൈക്കലായില്‍ നിര്‍ത്തിക്കോളണം.”  മാമ്മച്ചന്‍ ഒന്നും പറ   ഞ്ഞില്ല. കേട്ടത്, ആഹിതകരമായതിനാല്‍, മകനെ അറിയിച്ചു.

ബഹനാന്‍ അച്ഛന്‍റെ  നിര്‍ദ്ദേശം അധാര്‍മ്മികമെന്ന ധാരണയാ  ല്‍,  അസ്വസ്ഥതയോടെ  ജോഷ്വ ചോദിച്ചു: “ ഇത് തിരുവെഴുത്തുപ  രമല്ല. വിവേചനവും ശത്രുത്വവുമല്ലെ?  മകന്‍റെ തര്‍ക്കവാക്ക്കേട്ടു     മാമ്മച്ചന്‍റെ മനസ്സുരുകി! ബഹനാന്‍ അച്ഛനെ വിളിച്ചു. ഓര്‍ത്തഡോ ക്സ് സഭയിലെ പട്ടക്കാരെ ഒഴിച്ചുനിര്‍ത്തുന്നത്  തെറ്റല്ലേയെന്ന്  ചോ  ദിച്ചു.
ഒരദ്ധ്യാപകന്‍റെ ചിട്ടയോടെ അച്ഛന്‍പറഞ്ഞു: “മാമ്മച്ചാ, വിഷയം വിശ്വാസമാ. നമ്മള്‍ പരിശുദ്ധ പാത്രിയര്‍ക്കീ  സിലും  അവര്‍ കാതോലിക്കോസിലും വിശ്വസിക്കുന്നു. രണ്ടും ഒന്നാണെന്ന വാദം ശരിയല്ല. പള്ളിയില്‍ വന്നു കയ്യുംകെട്ടിനിന്നു വായിക്കുന്നതും കേട്ടു കുരിശുംവരച്ച്‌ ഇറങ്ങിപ്പോകുന്നവര്‍ക്ക്  സഭാചട്ടം അറിയി  ല്ല. “ അച്ചോ, മിശിഹാതമ്പുരാനിലല്ലേ നമ്മള്‍ വിശ്വസിക്കേണ്ടത്. ശ്ലിഹന്മാരിലാണോ? “ പെട്ടെന്ന് മാമ്മച്ചന്‍ ചോ ദിച്ചു. അച്ഛന്‍ വി ഷയം മാറ്റി. “മാമ്മച്ചനുവേണ്ടി എനിക്കോ മെത്രാച്ചനോ നിയമം മാറ്റാന്‍ സാധിക്കില്ല. വിശ്വാസികള്‍ സമ്മതിക്കത്തുമില്ല.  പാത്രിയാര്‍ക്കീസ് പള്ളിയില്‍വച്ച്  ഈ  കല്യാണം നടത്തണമെങ്കി  ല്‍, ഞാന്‍ പറയുന്നത് കേള്‍ക്കണം.  എന്നേ അനുസരിക്കണം.”   
                                                                                
നിരാശനായി മടങ്ങിവന്ന പിതാവിനെ കണ്ടു, ജോഷ്വയുടെ മന   സ്സില്‍ കെട്ടിനിന്ന പ്രതിഷേധം വാക്കുകളായി പൊട്ടിയൊഴുകി.   “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കേണം എന്ന കര്‍ത്താവിന്‍റെ കല്പന പട്ടക്കാരും മേല്‍പ്പട്ട  ക്കാരും അനുസരിക്കാതെ, വെറുപ്പും വിദ്വേഷവും ചുമക്കുന്നു. പള്ളിയും പട്ടക്കരുമില്ലാതെ മാന്യമായി വിവാഹം നടത്തുന്ന സ്ഥാ പനങ്ങള്‍ ഇവിടെയുണ്ട്. “ ധര്‍മ്മസങ്കടത്തോടെ മമ്മാച്ചന്‍ മകനോട് ചോദിച്ചു: “ ഞാന്‍ നിന്നെ അനുസരിക്കണോ, അതോ ഒരു സഭയി   ല്‍ നില്ക്കുമ്പോള്‍ അതിലെ നിയമങ്ങളെ അനുസരിക്കണോ? “
 “ മല്ലടിക്കേണ്ടത്‌ പിതാവിനോടല്ല, പിന്നയോ  അനീതിക്കെതി രേയാവണം എന്ന ചിന്തയോടെ,  ജോഷ്വ വീട് വിട്ടിറങ്ങി. കൃപയുടെവചനങ്ങള്‍ മനസ്സില്‍ മുഴങ്ങി. യേശുക്രിസ്തുവിന്‍റെ  സത്യസന്ധസിദ്ധാന്തത്തെ മാറ്റി മനുഷ്യന്‍ നിര്‍മ്മിച്ച, അഴിമതിചൂ  ഴുന്ന,  പാപപ്രമാണങ്ങളെ പാടേഅവഗണിക്കാനുള്ള ആവേശം. വിഭാഗീയതയുടെ വിദ്വേഷത്തിനുമുമ്പില്‍  തലകുനിച്ചുനിന്നു   കൊണ്ട്, മിന്ന് കേട്ടാനുള്ള വിമുഖൂത.  അര്‍ത്ഥവത്തായ  അഭിപ്രാ    യങ്ങളും, ജ്ഞാനമൊഴികളും കേട്ടു.  ഉദാരമായ പിന്തുണലഭിച്ചു. ഉറച്ചതീരുമാനത്തോടെ, പൌരോഹിത്യാധിപത്യത്തെ അവഗണി ച്ച്,  പൊതുവിവാഹവേദി തിരഞ്ഞെടുത്തു!  മാതാപിതാക്കള്‍ സഹകരിക്കുമോ എന്നൊരു സംശയം! എങ്കിലും, പ്രാര്‍ത്ഥനയോ   ടെ, ആത്മധൈര്യത്തോടെ, മുന്നോട്ട്പോയി!

 _______________

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

പാദരക്ഷ (കഥ: നൈന മണ്ണഞ്ചേരി)

പുസ്തക പരിചയം : പൂമരങ്ങള്‍ തണല്‍ വിരിച്ച പാതകള്‍ (എഴുതിയത് :സന്തോഷ് നാരായണന്‍)

എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ഞാൻ കറുത്തവൻ (കവിത : രശ്മി രാജ്)

മനുഷ്യ പുത്രന് തല ചായ്ക്കാൻ ? (കവിത: ജയൻ വർഗീസ്)

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

View More