മെല്‍ബണ്‍ : കേരള കോണ്‍ഗ്രസ് (എം) ജന്മദിനം പ്രവാസി കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ ആഘോഷിച്ചു. ഓണ്‍ലൈന്‍ യോഗമാണ് സംഘടിപ്പിച്ചത്. ഒക്ടോബര്‍ പത്തിന് രാത്രി ഒന്പതിനു നടന്ന ആഘോഷത്തില്‍ പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം അധ്യക്ഷത വഹിച്ച യോഗം കേരള കോണ്‍ഗ്രസ് (എം)ചെയര്മാന് ജോസ് കെ. മാണി ഉദ്ഘാടനംചെയ്തു.
കേരള രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന ശക്തിയായി കേരള കോണ്‍ഗ്രസ് (എം) മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. കേരളത്തെ രൂപപ്പെടുത്തുന്നതില്‍ കേരള കോണ്‍ഗ്രസ് നല്കിയ സംഭാവന വിലമതിക്കാനാവില്ല. കര്‍ഷകനും കര്‍ഷക തൊഴിലാളിക്കും പ്രയോജനകരായ പല പദ്ധതികളും മാണി സാര്‍ ധനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
തോമസ് ചാഴികാടന് എം പി മുഖ്യപ്രഭാഷണം നടത്തി. ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ചടങ്ങില്‍ പങ്കുചേര്‍ന്നു. സിജോ ഈന്തനാകുഴി സ്വാഗതവും ജിന്‍സ് ജയിംസ് നന്ദിയും പറഞ്ഞു.
സെബാസ്റ്റ്യന്‍ ജേക്കബ്, കെന്നടി പട്ടുമാക്കില്‍, റോബില്‍ ജോസ്, ഐ.ബി. ഇഗ്നേഷ്യസ്, സിബിച്ചന് ജോസഫ്, റ്റോ ജോ തോമസ്, ജോസി സ്റ്റീഫന്‍, ജോഷി കുഴിക്കാട്ടില്‍, ഡേവിസ് ചക്കന്‍കുളം, ജലേഷ് എബ്രഹാം, ബിജു പള്ളിക്കര, ഡോണി താഴത്തേല്‍, എന്നിവര്‍ ആശംസകളറിയിച്ചു.
ടോം പഴയമ്പള്ളില്, ജിനോ ജോസ്, ജിബിന്‍ ജോര്‍ജ്, ലിജേഷ് എബ്രഹാം, ജോജി കാനാട്ട്, ഹാജു തോമസ്, സുമേഷ് ജോസ്, ജിബിന്‍ ജോസഫ്, ബിബിന്‍ ജോസ്, ജോഷി ജേക്കബ്, മഞ്ചു പാലക്കുന്നേല്‍, റോബര്‍ട്ട് അഗസ്റ്റിന്, ഷെറിന് കുരുവിള, സിബി സെബാസ്റ്റ്യന്‍, എബി ബെന്നി, റോഷന് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
ഓസ്ടേലിയയിലെ എല്ലാ സ്റ്റേറ്റുകളിലും ടെറിറ്ററികളില്നിന്നുമുള്ള നിരവധി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. ഓസ്ട്രേലിയ റെഡ് ക്രോസുമായി ചേര്‍ന്നു നവംബര്‍ മുപ്പതിനു മുന്‍പായി ഇരുനൂറു പേരുടെ രക്തധാനം നടത്താനും യോഗം തീരുമാനിച്ചു.