കണ്ണൂര്‍: ഒന്നര വയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ ഷിജു പിടിയിലായി. കഴിഞ്ഞ ദിവസമാണ് ഒന്നര വയസുകാരിയായ അന്‍വിത മരിച്ചത്. ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപികയുമായ സോന (25) യേയും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയേയും പാത്തിപ്പാലത്ത് പുഴയില്‍ വീണ നി
ലയില്‍ കണ്ടെത്തിയിരുന്നു .വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ചു. തന്നെയും കുഞ്ഞിനേയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് സോന പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തിന് ശേഷം ഷിജുവിനെ കാണാതായിരുന്നു. മട്ടന്നൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.