Image

പാലയിലും വെള്ളപ്പൊക്ക ഭീഷണി

Published on 16 October, 2021
പാലയിലും വെള്ളപ്പൊക്ക ഭീഷണി

കൊട്ടരാമറ്റം ബസ് സ്റ്റാന്റ്, കടപ്പാട്ടൂര്‍ ജംഗ്ഷന്‍, ഊരാശാല ജംഗ്ഷന്‍ എന്നീവടങ്ങളില്‍ വെള്ളം റോഡില്‍ കയറി. രാത്രിയില്‍ കൂടുതല്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍  ഒഴിവാക്കേണ്ടതാണ്.

കനത്ത മഴയെത്തുടര്‍ന്നു മീനച്ചില്‍ താലൂക്കിലെ ചില ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതു മൂലം പലയിടങ്ങളിലും തോടുകള്‍ കരകവിയുകയും മീനച്ചിലാറ്റില്‍ വെള്ളപ്പൊക്കത്ത സാധ്യത നിലനില്‍ക്കുകയും ചെയ്യുകയാണ്. ആയതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. 
റവന്യൂ, പോലീസ്, ഫയര്‍ഫോഴ്‌സ് അധികൃതര്‍ക്കു അടിയന്തിര നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലാ ആര്‍ ഡി ഒ യുടെ നേതൃത്വത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണ്. 

അടിയന്തിര സാഹചര്യമുണ്ടായില്‍ മീനച്ചില്‍ താലൂക്ക് ഓഫീസ് നമ്പരായ 04822 212325 എന്ന നമ്പരിലോ എം എല്‍ എ ഓഫീസുമായി ബന്ധപ്പെട്ട 9447137780 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക