Image

പ്രിയനേ...... (കവിത: അശോക് കുമാർ .കെ.)

Published on 16 October, 2021
 പ്രിയനേ...... (കവിത: അശോക് കുമാർ .കെ.)
പറന്ന് പറന്ന്
നീലിമയിൽ പറന്നലിയും
പാതിരാ പക്ഷി ഞാൻ...

നിന്റെ പാട്ടുലഞ്ഞ
തിരയലയൊലിയിൽ
നതോന്നതമായി
ഒഴുകുന്നു, ഞാൻ ....

തേടിത്തേടി ഞാൻ വരുന്നു :
നിന്റെ രാഗ പുഴയിലലിയും
ഗാനസമുദ്രവീചികളിൽ...

തരുണനാംനീ പാടിയ പാട്ടിൻ
മുളന്തണ്ടിനീണംതേടി...
മേക്കണയും സൂര്യകാന്തി
മലരിതളിൻതേൻ നിറവിൽ

ഇളം കാറ്റിളകി വീശിയ
ഇല്ലിമുളം കുഞ്ഞിത്തോപ്പിൽ
തേടിത്തേടി ഞാൻ വരുന്നൂ ....
ഇടയരാഗ മധുരിമ കേൾക്കാൻ ....

കവിയാളാമെന്റെ
പ്രിയനേ.........
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക