Image

ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്

Published on 16 October, 2021
 ഛത്തീസ്ഗഡില്‍ റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടനം; നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്ക്


റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പുര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 122 ബറ്റാലിയന്‍ ജവാന്മാര്‍ ജമ്മുവിലേക്ക് പോകുന്നതിനായി സ്‌പെഷ്യല്‍ ട്രെയിനില്‍ കയറുന്നതിനിടെയായിരുന്നു സ്‌ഫോടനം. 

ട്രെയിനില്‍ കയറുന്നതിനിടെ സൈനികരുടെ കൈവശമുണ്ടായിരുന്ന ഇഗ്നിറ്റര്‍ സെറ്റ് ബോക്‌സുകളില്‍ ഒന്ന് താഴെ വീണതാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇഗ്നിറ്റര്‍ ബോക്‌സ് അബദ്ധത്തില്‍ താഴെ വീണതാണെന്ന് കരുതുന്നു. 

പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ വികാസ് ചൗഹാന്റെ നിലയാണ് ഗുരുതരമായിരിക്കുന്നത്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്്ക്കു ശേഷം വിട്ടയച്ചു. 

മുതിര്‍ന്ന സി.ആര്‍.പി.എഫ്, പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക