Image

വിമാനത്തിനുള്ളില്‍ വച്ച്, പൈലറ്റായ പിതാവിനെ കണ്ട സന്തോഷത്തിൽ മകൾ : വീഡിയോ

Published on 16 October, 2021
വിമാനത്തിനുള്ളില്‍ വച്ച്, പൈലറ്റായ പിതാവിനെ കണ്ട സന്തോഷത്തിൽ മകൾ : വീഡിയോ
വിമാനത്തിനുള്ളില്‍ വച്ച്, പൈലറ്റായ പിതാവിനെ കണ്ട സന്തോഷത്തിൽ  മകൾ നീട്ടി വിളിച്ചു, 'പപ്പാ..'  .നിഷ്കളങ്കമായ മകളുടെ വിളിയിൽ ആ പിതാവ് സ്നേഹത്തോടെ പുഞ്ചിരിച്ചു. താന്‍ കയറിയ വിമാനത്തിനുള്ളില്‍ പൈലറ്റായ അച്ഛനെ കണ്ടപ്പോള്‍ ആവേശത്തിലായ കൊച്ചുപെണ്‍കുട്ടിയുടെ മനോഹരമായ വീഡിയോ  ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്.

കോക്ക്പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന അച്ഛന്‍ പുഞ്ചിരിക്കുന്നതും മറ്റ് യാത്രക്കാര്‍ ഫ്‌ലൈറ്റില്‍ കയറുന്നതും മകളും അച്ഛനും കൈവീശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.




 കുട്ടിയുടെ അമ്മ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടി പാസഞ്ചര്‍ സീറ്റില്‍ നില്‍ക്കുന്നതാണ് കാണുന്നത്.

വിമാനത്തിനുള്ളില്‍ അച്ഛനെ കണ്ട  പെണ്‍കുട്ടി  സന്തോഷം കൊണ്ട്   സീറ്റില്‍ നിന്ന് തുള്ളിച്ചാടി 'പപ്പാ..' എന്ന് നീട്ടി വിളിക്കുന്നതു കാണാം.  'നിന്റെ അച്ഛനെ കണ്ടതില്‍ നിനക്ക് സന്തോഷമുണ്ടോ?' എന്ന് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നതും ദൃശ്യങ്ങളുടെ അവസാന ഭാഗത്ത് കേള്‍ക്കാം.

ഷനയ മോത്തിഹാര്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോയ്ക്കൊപ്പം പങ്കിട്ട അടിക്കുറിപ്പില്‍ കുറിച്ചിരിക്കുന്നത്, ''ഇതുവരെയുള്ള എന്റെ ഏറ്റവും മികച്ച ഫ്‌ലൈറ്റ്. ഐ ലവ് പപ്പ. പപ്പ എന്റെ ആത്മ സുഹൃത്താണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പപ്പയാണ് ഇന്ന് ഞങ്ങളുടെ ഫ്ലൈറ്റ് പറത്തുന്നതെന്ന് മമ്മി പറഞ്ഞപ്പോള്‍ ഞാന്‍ വളരെ ആവേശഭരിതയായി'' എന്നാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക