Image

ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലയ്ക്ക്

ജോബിന്‍സ് Published on 16 October, 2021
ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലയ്ക്ക്
ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ വിശുദ്ധ പദവിയിലേയ്ക്ക് അടുക്കുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാപ്പയുടെ മാധ്യസ്ഥതയില്‍ ഒരത്ഭുതം നടന്നിരുന്നു. തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച് അര്‍ജന്റീനക്കാരിയായ പെണ്‍കുട്ടിക്കാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പയുടെ മാധ്യസ്ഥതയില്‍ അത്ഭുത രോഗശാന്തി ലഭിച്ചത്. 

 ഈ രോഗശാന്തി ഫ്രാന്‍സീസ് പാപ്പ അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കാന്‍ നടപടികളാരംഭിച്ചത്. ഇനി ഒരു രോഗശാന്തി കൂടി നടക്കുകയും സഭ അംഗീകരിക്കുകയും ചെയ്താല്‍ വിശുദ്ധനായി പ്രഖ്യാപിക്കും. ഏറ്റവും കുറഞ്ഞ കാലം മാര്‍പ്പാപ്പയായിരുന്ന വ്യക്തിയാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ. 

1978 ഓഗസ്റ്റ് 26 നാണ് അദ്ദഹം മാര്‍പ്പാപ്പയായി സ്ഥാനമേറ്റത്. എന്നാല്‍ 33 ദിവസത്തിന് ശേഷം ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായി അദ്ദഹം കാലം ചെയ്തു. വടക്കന്‍ ഇറ്റലിയിലെ കനാലെ ദെര്‍ഗാ ദോയിലാണ് ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ ജനിച്ചത്. 

2017 ലാണ് ഫ്രാന്‍സീസ് മാപ്പ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുകയും നാമകരണനടപടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്തത്. സദാസമയവും നിറഞ്ഞ പുഞ്ചിരിയോടെ വിശ്വാസികളെ അഭിമുഖീകരിച്ചിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ പുഞ്ചിരിക്കുന്ന പാപ്പ എന്നാണ് അറിയപ്പെട്ടിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക